അർണവിന്റെ രഹസ്യ ബന്ധം ; തെളിവുകൾ പുറത്തുവിട്ട് ദിവ്യ

ടെലിവിഷന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച വിഷയമായ ഒന്നായിരുന്നു താര ദമ്പതികളായ അര്‍ണവിന്റെയും ദിവ്യയുടെയും സ്വകാര്യ ജീവിതം.അര്‍ണവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ദിവ്യ ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നടന്‍ നിഷേധിച്ചതിന് പിന്നാലെ തെളിവുകള്‍ ദിവ്യ പുറത്തു വിട്ടു.

അര്‍ണവിനെതിരെ നിരവധി ഓഡിയോ തെളിവുകളാണ് ദിവ്യ പുറത്ത് വിട്ടിരിക്കുന്നത്. അര്‍ണവ് ഒരു ഡോക്ടറുമായി അടുപ്പത്തിലായെന്നും അവരേയും വഞ്ചിച്ചുവെന്നുമാണ് ദിവ്യയുടെ ആരോപണം. അതിനു പിന്നാലെ അര്‍ണവും വനിതാ ഡോക്ടറും തമ്മിലുള്ള ഓഡിയോയും ദിവ്യ പുറത്തു വിട്ടു.

പുറത്തു വിട്ട ഓഡിയോയില്‍ താന്‍ ഗ്രാമത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതായി അര്‍ണവ് ഡോക്ടറോട് പറയുന്നുണ്ട്. വിദ്യഭ്യാസമില്ലാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും. അവളെ നാട്ടില്‍ അച്ഛന്റേയും അമ്മയുടേയും കൂടെ നിര്‍ത്തും അതുപോലെ ഒരാളെ നീയും വിവാഹം കഴിച്ചിട്ടു പങ്കാളിയെ നാട്ടില്‍ നിര്‍ത്തണം. അതിനു ശേഷം തങ്ങള്‍ക്ക് ചെന്നൈയില്‍ വീടെടുത്ത് താമസിക്കാമെന്നാണ് അര്‍ണവ് ഡോക്ടറോട് പറയുന്നത്.

തന്റെ ഭാര്യയുമായി നല്ലൊരു അടുപ്പം നീ ഉണ്ടാക്കിയെടുക്കണമെന്നും അങ്ങനെ വന്നാല്‍ അവള്‍ക്ക് സംശയം തോന്നില്ലെന്നും അര്‍ണവ് പറയുന്നുണ്ട്. ഷൂട്ടിംഗ് എന്ന പേരില്‍ താന്‍ ചെന്നൈയില്‍ തന്നെയായിരിക്കും. അങ്ങനെ നമുക്ക് രണ്ട് പേര്‍ക്കും സന്തോഷത്തോടെ ജീവിക്കാം എന്നും ആ സമയത്ത് ഗര്‍ഭിണിയാകാതെ നോക്കണമെന്നും അതിനായി ഗര്‍ഭം തടയുന്ന ഇഞ്ചക്ഷന്‍ എടുക്കണമെന്നും അര്‍ണവ് പറയുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയെ അര്‍ണവ് വഞ്ചിച്ചെന്നും അവള്‍ തന്നെയാണ് തനിക്ക് ഓഡിയോ അയച്ചു തന്നതെന്നും ദിവ്യ പറയുന്നു.
അര്‍ണവിന്റെ ഓഡിയോ കേട്ടതോടെ അവനെ വെറുതെ വിടരുതെന്ന് താന്‍ തീരുമാനിച്ചു. അതിന് ശേഷം താന്‍ ഓഡിയോകള്‍ പുറത്ത് വിടാന്‍ ആരംഭിച്ചു. ഇപ്പോള്‍ തന്നെ തെറ്റുകാരിയായ ചിത്രീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് അര്‍ണവെന്നും ദിവ്യ പറയുന്നു.

തന്നെ അപമാനിക്കാനായി സ്‌ക്രീന്‍ഷോട്ട് എഡിറ്റ് ചെയ്ത് ഉണ്ടാക്കിയെന്നും അര്‍ണവിനെതിരെ ദിവ്യ ആരോപിക്കുന്നുണ്ട്. ഇരുവര്‍ക്കുമടിയിലെ പരസ്യമായ ആരോപണങ്ങളും പ്രത്യാരോപണങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളായി മാറുകയാണ്. പുറമെ കാണുന്നത് പോലൊന്നുമല്ല ഗ്ലാമറിന്റെ ലോകം എന്നാണ് വാര്‍ത്തകള്‍ കാണുന്ന പ്രേക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്യുന്നുണ്ട്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ അര്‍ണവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിവ്യ ശ്രീധര്‍ രംഗത്തെത്തിയിരുന്നു .ഗാര്‍ഹിക പീഡനം, ഗര്‍ഭഛിദ്രത്തിനുള്ള ശ്രമം, അവിഹിത ബന്ധം എന്നിവയാണ് ദിവ്യ അര്‍ണവിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍. മലയാള സീരിയല്‍ താരവുമായി അര്‍ണവിന്
ബന്ധമുണ്ടായ ശേഷമാണ് ദിവ്യ കൂടുതല്‍ ശക്തമായി പ്രതികരിച്ച് തുടങ്ങിയത്…

അര്‍ണവ് അഭിനയിക്കുന്ന ചെല്ലമ്മ സീരിയലിലെ നായിക നടിയുമായി പ്രണയത്തിലാണ്. എന്നെ ഒഴിവാക്കാനും ഈ നടിയെ വിവാഹം കഴിക്കാനുമാണ് ഭര്‍ത്താവിന്റെ ശ്രമമെന്നാണ് ദിവ്യ ആരോപിച്ചത്. ‘ഷൂട്ടിങ് സെറ്റിലെത്തി ആ നടിയുമായി ഞാന്‍ സംസാരിച്ചിരുന്നുവെന്നും ദിവ്യ മുമ്പ് പറഞ്ഞിരുന്നു.

പിന്നീട് അര്‍ണവും ദിവ്യയ്‌ക്കെതിരെ രം??ഗത്തെത്തി. കുട്ടിയുള്ള കാര്യം മറച്ചുവെച്ച് ദിവ്യ തന്നെ വിവാഹം ചെയ്തു എന്നെല്ലാമാണ് അര്‍ണവ് പറഞ്ഞത്.

അതേസമയം
ദിവ്യയ്ക്ക് കുഞ്ഞ് പിറന്നിട്ടും അര്‍ണവ് തിരിഞ്ഞ് നോക്കിയില്ല. പെണ്‍കുഞ്ഞാണ് പിറന്നതെന്ന് പറഞ്ഞപ്പോള്‍ ഒന്നും പ്രതികരിക്കാതെ ഫോണ്‍ കോള്‍ കട്ട് ചെയ്തുവെന്നും ദിവ്യ അടുത്തിടെ പറഞ്ഞിരുന്നു.

നിരവധി സ്ത്രീകളുമായി അര്‍ണവിന് ബന്ധമുണ്ടെന്ന് ദിവ്യ പറഞ്ഞിരുന്നു. ആ ആരോപണം സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള അര്‍ണവിന്റെ അശ്ലീല ഫോണ്‍ കോളും വൈറലായി.ഇഷ എന്ന സ്ത്രീയുമായാണ് അര്‍ണവ് അശ്ലീല ഫോണ്‍ സംഭാഷണം നടത്തിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് കുഞ്ഞ് പിറന്നാലും തന്നോട് ഇഷ്ടം കുറയരുതെന്ന് ഇഷയില്‍ നിന്നും അര്‍ണവ് ഉറപ്പ് വാങ്ങുന്നതും ഫോണ്‍ കോളില്‍ കേള്‍ക്കാം. നേരത്തെ ഉണ്ടായിരുന്ന രണ്ട് ബന്ധങ്ങളെ കുറിച്ചും അര്‍ണവ് വ്യക്തമായി ഫോണ്‍ കോളില്‍ വിശദീകരിക്കുന്നുണ്ട്. ‘ദിവ്യയുമായി ഉണ്ടായ പ്രശ്നം എല്ലാം അവസാനിപ്പിക്കുകയാണ്.അവളുമായി ജീവിതത്തില്‍ ഇനിയൊരു ബന്ധവും ഉണ്ടാവില്ല.’ ‘എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ അവള്‍ എത്തിച്ചു. അതുകൊണ്ട് അക്കാര്യത്തില്‍ നിനക്ക് സംശയം വേണ്ടെന്നാണ്’, ദിവ്യയെ കുറിച്ച് ചോദിച്ചപ്പോള്‍ അര്‍ണവ് ആ പെണ്‍കുട്ടിയോട് പറഞ്ഞത്. ശേഷം അന്‍ഷിതയുമായുള്ള ബന്ധം ഏത് തരത്തിലുള്ളതാണെന്ന് ഇഷ എന്ന പെണ്‍കുട്ടി ചോദിക്കുന്നുണ്ട്.

അന്‍ഷിതയോട് എനിക്ക് അട്രാക്ഷന്‍ ഉണ്ടായിരുന്നു. അന്‍ഷിതക്ക് തിരിച്ച് എന്നോടും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരേ മതത്തില്‍ പെട്ടവരാണ്. ഒരു ഘട്ടത്തില്‍ കല്യാണം കഴിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരേ ഇന്റസ്ട്രിയില്‍ നില്‍ക്കുമ്പോള്‍ അത് സാധ്യമല്ലെന്ന് മനസിലാക്കി ഞങ്ങള്‍ മ്യൂച്ചലായി പിരിഞ്ഞു.

ഇപ്പോള്‍ ഞങ്ങള്‍ നല്ല രണ്ട് സുഹൃത്തുക്കളാണ്. അതിനപ്പുറം ഒരു ബന്ധം ഇല്ല’ എന്നാണ് അര്‍ണവ് പറയുന്നത്. ‘ഇഷയ്ക്ക് ധൈര്യമായി എന്റെ ജീവിതത്തിലേക്ക് വരാം. നിന്നോട് കൂടുതല്‍ സത്യസന്ധനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞ് ജനിച്ച് കഴിയുമ്പോള്‍ ഭര്‍ത്താവും കുട്ടിയുമാണ് വലുതെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കരുതെന്നും’, അര്‍ണവ് പറയുന്നു.

അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് ഇഷ തിരിച്ച് അര്‍ണവിന് ഉറപ്പ് നല്‍കുന്നുണ്ട്. ഫോണ്‍ കോള്‍ വൈറലായതോടെ ദിവ്യയ്ക്ക് ജനപിന്തുണ വര്‍ധിച്ചു. പ്ലേ ബോയ് എന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണമാണ് അര്‍ണവെന്നും ആരാധകര്‍ കമന്റ് ചെയ്തു. സത്യങ്ങള്‍ ഇപ്പോഴാണ് മനസിലാക്കാന്‍ സാധിച്ചതെന്ന് പറഞ്ഞ് അര്‍ണവിനെ അസഭ്യം പറഞ്ഞുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *