തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ എത്തിയ അരികൊമ്പൻ അവിടെത്തന്നെ തുടരുന്നതായി റിപ്പോർട്ട്. അരിക്കൊമ്പൻ തമിഴ്നാട്ടിലെ മാഞ്ചോലയിലെ ജനവാസ മേഖലയിൽ എത്തിയിട്ട് രണ്ടുദിവസമായി. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
നാട്ടിലിറങ്ങിയ കൃഷിയിൽ വീടിന്റെ ഷീറ്റും പള്ളിവളപ്പിലുണ്ടായിരുന്ന ഒരു മരവും നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ സാഹചര്യത്തിൽ ഇവിടെ വിനോദസഞ്ചാരം നിരോധിച്ചിരിക്കുകയാണ്. സ്കൂൾ പരിസരത്തും കാൽപ്പാട് കണ്ടതോടെ സ്കൂളിനും അവധി നൽകിയിട്ടുണ്ട്. ചെങ്കുത്തായ പ്രദേശം മുന്നിലുള്ളതിനാൽ കേരളത്തിലേക്ക് അരിപ്പയിൽ കടക്കാനുള്ള സാധ്യത കുറവാണെന്നാണ് തമിഴ്നാട് വനവകുപ്പിന്റെ വിലയിരുത്തൽ.
