പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ മൃഗസ്നേഹികളുടെ പ്രതിഷേധം.
റേഡിയോ കോളർ ഉണ്ടായിട്ടും ആനയുടെ ഇപ്പോഴത്തെ ഫോട്ടോയോ ചിത്രങ്ങളോ തമിഴ്നാട് സർക്കാർ പുറത്തു വിടുന്നില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ഇവർ ആരോപിക്കുന്നു. ആനയെ തിരികെ കൊണ്ടുവരുന്നതുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 30ന് ചിന്നക്കനാൽ നിന്ന് ഏറെ പരിശ്രമത്തിനൊടുവിലാണ് അരിക്കൊമ്പനെ പിടികൂടിയത്. 11 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവിലാണ് അരിക്കൊമ്പനെ തളച്ചത്. സംഭവം കഴിഞ്ഞ് അഞ്ചു മാസത്തിനു ശേഷമാണ് അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികൾ പ്രതിഷേധം സംഘടിപ്പിച്ചത്.
