സംസ്ഥാനത്ത് കൊവിഡ് ചികിത്സ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം. ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സാധാരണ ലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. 3 ദിവസത്തിനപ്പുറം ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികിത്സ തേടണം എന്നും
ഗുരുതര രോഗങ്ങളുള്ളവരും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രി ചികിത്സ എന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ആര്‍ക്കും ചികിത്സ നിഷേധിക്കരുത്. സൗകര്യമുണ്ടായിട്ടും ചികിത്സ നല്‍കിയില്ലെങ്കില്‍ ഗൗരവമായ നടപടികളെടുക്കും. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം കൂടിയേക്കാം എന്നും മന്ത്രി വ്യക്തമാക്കി .
