പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ വെളിപ്പെടുത്തും :കെ മുരളീധരൻ

കോണ്‍ഗ്രസിനുള്ളില്‍ ഒതുക്കല്‍ നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഒറ്റപ്പെട്ട് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലയും പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ച് കെ.മുരളീധരനും .

കോണ്‍ഗ്രസ് ഐ കോണ്‍ഗ്രസിനുള്ളില്‍ ഒറ്റപ്പെടുമ്പോള്‍ മുതിര്‍ന്ന നേതാക്കളെല്ലാം കോണ്‍ഗ്രസിനുള്ളില്‍ വിമുഖത കാട്ടി മാറി നില്‍ക്കുന്ന കാഴ്ച്ചക്കാണ് കോണ്‍ഗ്രസ് രാഷ്ട്രീയം വഴിയൊരുക്കുന്നത് .

പ്രത്യേക ക്ഷണിതാവും മഹാരാഷ്ട്ര ചുമതലയും ഏറ്റെടുക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തുറന്ന് പറഞ്ഞ ചെന്നിത്തല ഒതുക്കല്‍ നടപടിയില്‍ കടുത്ത അതൃപ്തി പദവി ഏറ്റെടുക്കാതെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഘടക കക്ഷികളുടെയും മുസ്ലീം ലീഗിന്റെയും പിന്തുണ അദ്ദേഹത്തിന് ഇപ്പോഴും തുടരുന്നുണ്ട് .

എന്നാല്‍ കോണ്‍ഗ്രസ് സംഘടനയില്‍ വിള്ളല്‍ വീഴുന്നതായി മുന്‍കൂട്ടി തുറന്ന് പറഞ്ഞ കെ .മുരളീധരന്‍ സംഘടന യോഗങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ കൃത്യമായി നടക്കാത്ത സാഹചര്യത്തേയും പ്രവര്‍ത്തക സമിതി യോഗങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ക്ക് നേരിടുന്ന അവഗണന കോണ്‍ഗ്രസിനെ മൊത്തത്തില്‍ ബാധിച്ചതായും തുറന്നടിക്കുന്നു .

മാത്രമല്ല ലോക സഭ യിലേക്ക് ഇനി മത്സരിക്കാനില്ലെന്നും താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും തല്‍ക്കാലം വിട്ടു നില്‍ക്കുന്നതായും അദ്ദേഹവും വ്യക്തമാക്കുന്നു .

ഇക്കാര്യങ്ങള്‍ 6 ന് താന്‍ തുറന്ന് പറയുമെന്നാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടപ്പോള്‍ അറിയിച്ചിരിക്കുന്നത് .

ഉമ്മന്‍ ചാണ്ടിക്ക് പുതുപള്ളിയില്‍ സ്മാരകം ഒരുക്കാന്‍ തിടുക്കം കൂട്ടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്തു കൊണ്ട് കെ. കരുണാകരന് തിരുവനന്തപുരത്ത് ഒരു സ്മാരകം ഒരുക്കുന്നില്ല എന്ന ചോദ്യവും മുരളീധരന്‍ ഇ തോടൊപ്പം മുന്നോട്ട് വെയ്ക്കുന്നു .

കോണ്‍ഗ്രസ് ഐ നേതാക്കളെ ഒതുക്കുന്ന നടപടിയോട് യോജിക്കാനാവില്ല എന്ന പൊതുവികാരമാണ് ഐ പ്രവര്‍ത്തകര്‍ക്ക് നിലവിലുള്ളത് . ഈ സമീപനം മാറണമെന്ന് അവരും ആഗ്രഹിക്കുന്നു .

കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ പ്രധാന നേതാക്കളെ വേട്ടയാടി ബലിയാടാക്കുന്ന നടപടി
കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന നിലപാടാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *