വിജയുടെ നായികയാവാൻ അഡ്ജസ്റ്റ്മെന്റ് ചെയ്യണോ?

അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിരുന്നെങ്കില്‍ തനിക്ക് വിജയുടെ നായികയാകമായിരുന്നു എന്ന് നടി ബാലാംബിക പറയുന്നു. തമിഴ് സിനിമയില്‍ അനിയത്തി വേഷങ്ങളില്‍ അഭിനയിച്ച് ശ്രദ്ധനേടിയിട്ടുള്ള നടിയാണ് ബാലാംബിക. പ്രമുഖ സംവിധായകന്‍ കെ എസ് ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന രാമസ്വാമിയുടെ മകളാണ് നടി.

വിജയ്, അജിത്, കമല്‍, പ്രശാന്ത് തുടങ്ങിയവരുടെ സിനിമകളില്‍ നിന്ന് തനിക്ക് നായിക വേഷങ്ങള്‍ വന്നിട്ടുണ്ടെന്ന് ബാലാംബിക പറയുന്നു. അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണം എന്ന് വന്നതിനാലാണ് അത് ഉപേക്ഷിച്ചതെന്ന് തരം വെളിപ്പെടുത്തി. ഗലാട്ട വോയിസ് എന്ന ചാനലില്‍ ഷക്കീലയുമായുള്ള അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ‘അഡ്ജസ്റ്റ്മെന്റ് ചെയ്താല്‍ വിജയ്, പ്രശാന്ത് എന്നിവര്‍ക്കൊപ്പം അഭിനയിക്കാമെന്ന് അവര്‍ എന്നോട് പറഞ്ഞു. അതിന് ഞാന്‍ തയ്യാറായില്ല. അച്ഛനും സമ്മതിച്ചില്ല. നമുക്ക് അതിന്റെ ആവശ്യമില്ലെന്ന് അച്ഛന്‍ പറഞ്ഞു. അന്ന് വിജയ്ക്കൊപ്പം അഭിനയിച്ചിരുന്നെങ്കില്‍ എന്റെ ജീവിതം ഇപ്പോള്‍ മാറിയേനെ’ ബാലാംബിക പറഞ്ഞു. ഇന്ന് സിനിമകളില്‍ അത്ര സജീവമല്ല താരം. വിവാഹബന്ധം വേര്‍പെടുത്തി നില്‍ക്കുന്ന താരം, കോവിഡ് കാലത്ത് അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്.

പാലം എന്ന സിനിമയിലൂടെ ആയിരുന്നു ബാലാംബികയുടെ അരങ്ങേറ്റം. തമിഴ് നടന്‍ എസ് ഡി മുരളിയുടെ അനുജത്തിയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. അതിനു ശേഷം നടിഗനില്‍ ഖുശ്ബുവിന്റെ സഹോദരിയായും പത്തുക്ക് ഒരു തലൈവന്‍ എന്ന ചിത്രത്തില്‍ വിജയകാന്തിന്റെ അനുജത്തിയായും തിരുമതി പളനിച്ചാമിയില്‍ സത്യരാജിന്റെ അനുജത്തിയായും ബാലാംബിക അഭിനയിച്ചു. നിരവധി സിനിമകളില്‍ അനുജത്തി വേഷങ്ങളില്‍ എത്തിയെങ്കിലും വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് ബാലാംബികയ്ക്ക് നായിക വേഷം ലഭിച്ചത്

സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നിരവധി താരങ്ങള്‍ ഇതിനകം തുറന്നു പറഞ്ഞിട്ടുണ്ട്. ഭാഷ വ്യത്യാസമില്ലാതെ എല്ലാ ഇന്‍ഡസ്ട്രികളിലും കാലാകാലങ്ങളായി കാസ്റ്റിംഗ് കൗച്ച് നിലനില്‍ക്കുന്നുണ്ട്. പുതിയ താരങ്ങളെയാണ് ഇത്തരക്കാര്‍ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. ഇന്നത്തെ മുന്‍നിര നായികമാര്‍ക്ക് പലര്‍ക്കും തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്. നയന്‍താര അടക്കമുള്ള നായികമാര്‍ തങ്ങള്‍ക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *