വർഷങ്ങൾക്കിപ്പുറം മോഹൻലാലിനെ കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായി നടി ശാരി

1982 -95 കാലഘട്ടങ്ങളിൽ മലയാളം തമിഴ് കന്നട തെലുങ്ക് ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ശാരീ. അഭിനയത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം. തന്റെ അഭിനയത്തിന് ചുരുങ്ങിയ കാലം കൊണ്ട് നിരവധി അവാർഡുകൾ വാങ്ങിക്കൂട്ടിയ വ്യക്തിത്വം. ചെന്നൈയിലാണ് ശാരി ജനിച്ചത് വളർന്നതും ഒക്കെ.പഴയകാല ചിത്രങ്ങളിൽ താരത്തിന്റെ അഭിനയത്തിന് വലിയ ആരാധകരായിരുന്നു. ഇപ്പോഴും ശാരിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.

സിനിമ ജീവിതത്തിൽ വളരെ നീണ്ട ഒരു ഇടവേള എടുത്തതിനുശേഷം ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ ഇടക്കാലത്ത് ശാരി പ്രേക്ഷകർക്കും മുൻപിൽ എത്തിയിരുന്നു. ഷാഫി ഒരുക്കിയ ഈ ചിത്രത്തിൽ കോളേജ് അധ്യാപികയുടെ വേഷത്തിൽ ആയിരുന്നു താരം അഭിനയിച്ചത്. വിവാഹശേഷമാണ് നടി പൂർണമായും സിനിമകളിൽ നിന്നും മാറിയത്. ചോക്ലേറ്റ് എന്ന ചിത്രത്തിനു ശേഷം ഇപ്പോൾ ജനഗണമന എന്ന സിനിമയിൽ ശക്തമായ ഒരു കഥാപാത്രത്തെ പ്രേക്ഷകർക്കും മുൻപിൽ അവതരിപ്പിക്കാനുള്ള അവസരമാണ് ശാരീയെ തേടി എത്തിയിരിക്കുന്നത്.തുടക്കകാലത്ത് ശാരിക്ക് മലയാളത്തിൽ ഏറെ പ്രശസ്ത നേടിക്കൊടുത്ത സിനിമകൾ ആയിരുന്നു ദേശാടനക്കിളികൾ കരയാറില്ല നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്നിവ. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകൾ ആയിരുന്ന ഈ രണ്ടു സിനിമകളിലും ശാരിക്കൊപ്പം നായകനായി മോഹൻലാലാണ് വേഷമിട്ടത്. ഇപ്പോഴിത വർഷങ്ങൾക്കിപ്പുറം തന്റെ സിനിമ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി.


നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിൽ മോഹൻലാലിനുണ്ടായ ഒരു അനുഭവത്തെക്കുറിച്ചാണ് നടി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ശാരിക്ക് ചെങ്കണ്ണ് പിടിപെടുന്നത്. കണ്ണ് തുറക്കാൻ പോലും നടിക്ക് അന്ന് കഴിഞ്ഞിരുന്നില്ല.എന്നാൽ യാതൊരു കാരണവശാലും അന്നത്തെ ഷൂട്ടിംഗ് മാറ്റിവയ്ക്കാനും സാധിക്കില്ലായിരുന്നു. അന്ന് ലാലേട്ടന് വളരെ തിരക്കുള്ള സമയമായിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു വേണം അടുത്ത സിനിമയുടെ ഷൂട്ടിങ്ങിനു പോകാൻ.അടുത്തുവരല്ലേ ചെങ്കണ്ണ് പകരും എന്നൊക്കെ ലാലേട്ടനോട് ശാരി അന്ന് പറഞ്ഞുവെങ്കിലും അതൊന്നും കുഴപ്പമില്ല എന്ന് പറയുകയായിരുന്നു അദ്ദേഹം. ഷൂട്ടിംഗ് എല്ലാം കൃത്യസമയത്ത് കഴിഞ്ഞെങ്കിലും തന്റെ ചെങ്കണ്ണ് ലാലേട്ടന് കിട്ടിയെന്നും ശാരി പറഞ്ഞ

Leave a Reply

Your email address will not be published. Required fields are marked *