ഞാൻ തന്നെ തീരുമാനിച്ചതാണ് എനിക്ക് കുട്ടികൾ വേണ്ട എന്ന് നടി ഷക്കീല

മലയാള സിനിമയിൽ നിരവധി നായികമാർ ഇതിനോടകം തന്നെ വന്നു പോയി കഴിഞ്ഞു. പലരും ഓർമ്മയിൽ തങ്ങിനിൽക്കുന്ന നല്ല ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് നൽകിയാണ് സിനിമ മേഖലയിൽ നിന്ന് മൺമറഞ്ഞു പോയത്. തന്റെ ജീവിതത്തിൽ നേരിടേണ്ടിവരുന്ന പല പ്രശ്നങ്ങളും കൊണ്ടാണ് ആ നടിമാരെല്ലാം സിനിമ എന്ന തന്റെ പ്രിയപ്പെട്ട മേഖല ഉപേക്ഷിച്ച് കുടുംബജീവിതങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത്. സിനിമയെക്കാൾ നാടകീയമായി ജീവിതം മാറിയ നിരവധി താരങ്ങളെ നമുക്കറിയാം. നടൻമാർ താരങ്ങളായി കുറേക്കാലം പ്രേക്ഷക മനസ്സിൽ നിൽക്കുമ്പോൾ നടിമാർക്ക് കരിയറിൽ പെട്ടെന്നുള്ള ഉയർച്ച ഉണ്ടാവുകയും പിന്നീട് കരിയറിൽ താഴ്ച സംഭവിക്കുമ്പോൾ ജീവിതം വഴിമുട്ടുന്ന സാഹചര്യങ്ങൾ വന്നുചേരുകയും ചെയ്യുന്നു. നടി ഷക്കീലയുടെ ജീവിതവും ഇത്തരത്തിൽ അതീവ നാടകീയ രംഗങ്ങൾ നിറഞ്ഞതായിരുന്നു ഒരുകാലത്ത് മാതക താരമായി നിറഞ്ഞുനിന്ന ഷക്കീല മലയാള സിനിമയിൽ വലിയ തരംഗങ്ങളാണ് സൃഷ്ടിച്ചത് മലയാളത്തിൽ സിനിമകൾ തുടരെത്തുടരെ പരാജയപ്പെട്ടു കൊണ്ടിരിക്കുകയും സിനിമ വ്യവസായം പ്രതിസന്ധിയിൽ ആവുകയും ചെയ്ത കാലത്താണ് ഷക്കീലയുടെ സിനിമകൾ നിറഞ്ഞ സദസ്സിൽ വൻ കയ്യടി നേടിയത്.

വാണിജ്യ പ്രതിസന്ധിയിൽ നിന്നും മലയാള സിനിമയെ സഹായിക്കാൻ ഷക്കീലയ്ക്ക് കഴിഞ്ഞു. പിന്നീട് ദീർഘകാലം ഷക്കീല സിനിമകളിൽ അഭിനയിച്ചില്ല. ഇളമനസേക്കില്ലാതെ, സിസ്റ്റർ മരിയ ,ഡ്രൈവിംഗ് സ്കൂൾ, കിന്നാരത്തുമ്പികൾ, തുടങ്ങിയ സിനിമകളിലൂടെ ഷക്കീല പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി അക്കാലത്ത് ഷക്കീല സിനിമകൾ ഹിറ്റായെങ്കിലും ഷക്കീല പൊതുസമൂഹത്തിന് സ്വീകാര്യയായിരുന്നില്ല എന്നതാണ് എടുത്തുപറയേണ്ടത് ഷക്കീല മോശം സ്ത്രീയാണെന്ന് തരത്തിൽ പല പ്രചാരണവും അക്കാലത്ത് നടന്നിരുന്നു. നല്ല വേഷം ചെയ്ത സിനിമകൾ പോലും ഡ്യൂപ്പിനെ വെച്ച് മോശം രീതിയിൽ വന്നതോടെ ഷക്കീല മലയാള സിനിമയിൽ നിന്നും മാറിനിന്നു ദീർഘകാലം സിനിമകളിൽ അഭിനയിക്കാൻ പോലും അവർ തയ്യാറായില്ല. എന്നാലിപ്പോൾ സിനിമകളിലും ടെലിവിഷൻ ഷോകളിലും സജീവ സാന്നിധ്യം ആവുകയാണ് ഷക്കീല.

ഇപ്പോഴിതാ തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങളെല്ലാം ഷക്കീല തുറന്നു പറഞ്ഞിരിക്കുന്നത് തനിക്ക് കുട്ടികൾ വേണ്ട എന്ന ഉറച്ച തീരുമാനം എടുത്തിരുന്നതാണെന്ന് ഷക്കീല പറയുന്നു. താൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും ലിവിങ് റിലേഷൻഷിപ്പും ബോയ്ഫ്രണ്ടും ഒക്കെയായിരുന്നു താൻ ഇഷ്ടപ്പെടുന്നത് എന്നും താരം ഇത് ഷോയിലൂടെ ആരാധകരോട് പറഞ്ഞു. അടുത്തിടെ ഷക്കീല കേരളത്തിൽ ഒരു ചർച്ചാവിഷയമായി മാറിയിരുന്നു.കോഴിക്കോട് മാളിൽ നടത്താനിരുന്ന പരിപാടിക്ക് ഷക്കീല വരുന്നത് കാരണം മാളുടമകൾ അനുമതി നിഷേധിച്ചു എന്നതായിരുന്നു.ഈ വിഷയത്തിൽ ഷക്കീലയും അന്ന് തന്റെ വിമർശനം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *