മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം. ഷക്കൂർപൂർ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
പണത്തെ ചൊല്ലി മകൻ അജയ്യയുമായി  വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽ
കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ്  കമ്മീഷണർ    (നോർത്ത്വെസ്റ്റ്) ഉഷാ രംഗാനി
പറഞ്ഞു. തർക്കത്തിനിടെ മയക്കുമരുന്ന് വാങ്ങാൻ  പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അജയ്  പിതാവിനെ   മർദ്ദിക്കുകയായിരുന്നു. പ്രതികളെ  അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉഷാ രംഗാനി
കൂട്ടിച്ചേർത്തു.

 
                                            