ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ചു

തൃശൂർ പട്ടിക്കാട് ദേശീയ പാതയിൽ കമ്പി കയറ്റി വന്ന ലോറിയുടെ പിന്നിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. മുവാറ്റുപുഴ പുഴ സ്വദേശി സോജിക്കെതിരെ മനപ്പൂർവ്വം അല്ലാത്ത നരഹത്യയ്ക്ക് പീച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്.

അപകടം ഉണ്ടാക്കുന്ന വിധം ലോറി ദേശീയ പാതയിൽ നിർത്തിയിട്ടതിനും അറ്റൻഡർ ഇല്ലാതെ ഗുഡ്സുമായി ഹെവി വെഹിക്കിൾ റോഡിൽ ഇറക്കിയതിനും, സുരക്ഷിതമല്ലാത്ത രീതിയിൽ കമ്പി ലോഡ് ചെയ്തതിനുമാണ് ഡ്രൈവർക്ക് എതിരെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *