വനിത മാധ്യമപ്രവർത്തകയെ അധിക്ഷേപ നടത്തിയതെ തുടര്‍ന്ന് തമിഴ്നാട്ടിലെ ബിജെപി നേതാവും നടനുമായ എസ് വി ശേഖറിന് ഒരു മാസം തടവ്. 2018 ലാണ് ശേഖർ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കണമെന്ന് ഉദ്ദേശത്തോടെ പരാമർശം നടത്തിയത്. പതിനായിരം രൂപ പിഴയും ചുമത്തി.
ഇന്ത്യൻ ശിക്ഷാനിയമം 504,509 അനുസരിച്ചാണ് എസ് വി ശേഖറിന് ശിക്ഷ വിധിച്ചിരിക്കുന്നത്. അതോടൊപ്പം ജയിൽ ശിക്ഷ ഒഴിവാക്കാൻ പിഴയടച്ച ശേഷം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചാൽ മതിയെന്നും പ്രത്യേക കോടതി വിശദമാക്കി. 2006 ലാണ് എസ് വി ശേഖർ തമിഴ്നാട് നിയമസഭാ അംഗമാകുന്നത്.

 
                                            