വ്യത്യസ്തമായ അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് പൃഥ്വിരാജ്. താര കുടുംബത്തിലെ ഒരു അംഗമെന്ന നിലയിലും പൃഥ്വിരാജ് പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാണ്. ചെറിയ ചില മലയാള ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വരികയും പ്രേക്ഷകഹൃദയങ്ങളിൽ ഇന്ന് വലിയൊരു സ്ഥാനം നേടുകയും ചെയ്ത താരമാണ് ഇദ്ദേഹം. തിയേറ്ററുകളിൽ ഇറങ്ങുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്കെല്ലാം ആരാധകർ ഏറെയാണ്. ഓരോ സിനിമയിലും തന്റെ വ്യത്യസ്തമായ രൂപ ഭാവ വ്യത്യാസങ്ങൾ കൊണ്ട് പുത്തൻ ചരിത്രങ്ങൾ സൃഷ്ടിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
സിനിമയിൽ എന്നപോലെതന്നെ സോഷ്യൽ മീഡിയയിലും താരം വളരെയധികം സജീവമാണ്. അഭിനേതാവ് മാത്രമല്ല പിന്നണിഗായകൻ, സംവിധായകൻ, നിർമ്മാതാവ് , എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമാണ് ഇദ്ദേഹം.താരത്തിന്റെ ചില ചിത്രങ്ങൾ ഹിറ്റ്നൊപ്പം തന്നെ വിവാദമാകാറുണ്ട്. എന്നാൽ വിവാദങ്ങൾക്ക് ഒന്നും തന്നെ താരം വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്. താരത്തിന്റെതായി റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിനെതിരെ അന്താരാഷ്ട്ര വിശ്വ ഹിന്ദു പരിഷത്ത് മുൻ നേതാവ് പ്രതീഷ് വിശ്വനാഥ് രംഗത്തെത്തിയിരിക്കുകയാണ്.
പുതുവത്സര ദിനത്തിൽ താരം പ്രഖ്യാപിച്ച പുത്തൻ ചിത്രമാണ് ഇത് . ഈ സിനിമയുടെ പേര് തന്നെയാണ് പ്രതീഷ് വിശ്വനാഥനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
” ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചുകൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാര്യയെൻ കുന്നനെ ഒന്ന് ഓർത്താൽ മതി ” എന്ന പ്രതീഷ് ഫേസ്ബുക്കിലൂടെ ഉയർത്തിയിരിക്കുന്നത്. മലയാള സിനിമക്കാർക്ക് ദിശാബോധമുണ്ടാക്കാൻ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ട് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറുപ്പിൽ പറഞ്ഞു.
ഉണ്ണി മുകുന്ദൻ, മാളികപ്പുറം,എന്നീ ഹാഷ് ടാഗുകളും പ്രതീഷ് വിശ്വനാഥ് കുറുപ്പിൽ ചേർത്തിട്ടുണ്ട് ജയശ്രീകൃഷ്ണ എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതീഷ് വിശ്വനാഥന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
” മലയാള സിനിമക്കാർക്ക് ദിശാബോധം ഉണ്ടാക്കാൻ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ട് എന്ന് വ്യക്തമായി.എന്നാൽ ഗുരുവായൂരപ്പന്റെ പേരിൽ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കിൽ രാജുമോൻ അനൗൺസ് ചെയ്ത സ്വന്തം വാര്യയൻ കുന്നനെ ഓർത്താൽ മതി ജയ് കൃഷ്ണ “
ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിനുശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. സംവിധായകനും നടനുമായ ബേസിൽ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു വർഷം മുൻപ് കേട്ടപ്പോൾ മുതൽ ചിരി പടർത്തുന്ന കഥ എന്നാണ് പുതിയ ചിത്രത്തെ പൃഥ്വി വിശേഷിപ്പിക്കുന്നത്. ബേസിൽ ജോസഫ് ഉള്ളതുകൊണ്ട് ചിത്രത്തിൽ കോമഡിക്കുള്ള പ്രാധാന്യം പ്രേക്ഷകരും മുന്നിൽ കാണുന്നു. കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണ് ഗുരുവായൂർ അമ്പലനടയിൽ. മലയാളത്തിലെ മുൻനിര നിർമ്മാണ കമ്പനിയായ ഈ ഫോർ എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.
