തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ; പേടികൊണ്ട് ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി

തന്റെ വീട്ടില്‍ നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ താന്‍ ഒന്നും പറയില്ലെന്നും നടന്‍ ബാല.

കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച്‌ കടന്ന് ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ബാല പോലീസില്‍ പരാതി നല്‍കിയത്.

തന്റെ ഭാര്യയെ ഇനിയും ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും എന്ത് ധൈര്യത്തിലാണ് തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതെന്നും ബാല ചോദിക്കുന്നു. ആക്രമിക്കാന്‍ വരുമ്പോൾ പത്ത് പേരുമായി വരണമെന്നും പത്ത് പേരെയും താന്‍ ഒറ്റയ്ക്ക് അടിക്കുമെന്നും ബാല വെല്ലുവിളിച്ചു.

ബാലയുടെ കുറിപ്പ് ഇങ്ങനെ

‘എന്റെ ഭാര്യയെ ഇനിയും ആക്രമിക്കാന്‍ സാധ്യത ഉണ്ട്. നീ ആണാണെങ്കില്‍ ഞാനുളള സമയത്ത് വരണം. ഒരു പെണ്ണിനെ തൊടുന്നതൊന്നും ആണത്തമല്ല. വരുമ്ബോള്‍ ഒരാളായി വരരുത് പത്ത് പേരായിട്ട് വാ. എന്നെ നാണം കെടുത്തരുത്. പത്ത് പേരെയും ഞാന്‍ ഒറ്റയ്ക്ക് അടിക്കും. എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്.

ഐ വില്‍ ഹണ്ട് യു ഡൗണ്‍, എഴുതി വെച്ചോ. ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്. അവള്‍ക്ക് ട്രോമയായി. രണ്ട് ദിവസം ആശുപത്രിയില്‍ പോയില്ല. അവളൊരു ഡോക്ടറാണ്. മഹനീയ ജോലി ആണ്.
എത്ര രോഗികള്‍ അവളെ കാത്തിരിക്കുന്നുണ്ടാവും. അവര്‍ക്കെല്ലാവര്‍ക്കും ബുദ്ധിമുട്ടായി. എത്ര വലിയ പാപമാണ് ചെയ്തിരിക്കുന്നത്. കുറേ കള്ളന്‍മാര്‍ എന്നെ ചതിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയാന്‍ പറ്റില്ല. പക്ഷെ ആരാണ് ഇത് ചെയ്തതെന്ന് അറിവില്ലാതെ പറഞ്ഞാല്‍ മോശം ആവില്ലേ. വളരെ മോശമാണ്.

ഗൃഹനാഥന്‍ ഇല്ലാത്ത സമയം വീട്ടില്‍ ഒരു സ്ത്രീയെ ആക്രമിക്കാന്‍ കത്തിയുമായി വന്നവനൊക്കെ ആണാണോ? ആരാണെന്ന് പോലീസ് കണ്ടുപിടിക്കട്ടെ. ലഹരികള്‍ ഓരോ മനുഷ്യനിലും ഓരോ തരത്തിലാണ് പ്രവര്‍ത്തിക്കുക. ഇപ്പോഴും ഞാന്‍ പ്രേക്ഷകരോട് കൈ കൂപ്പി പറയുന്നു ഡ്രഗ്‌സ് ഉപയോഗിക്കരുത്

Leave a Reply

Your email address will not be published. Required fields are marked *