നാല് വോട്ടിന് വേണ്ടി ഒരു വര്‍ഗീയ വാദിയുടേയും തിണ്ണ നിരങ്ങാൻ പോയിട്ടില്ല, കാവിയുടുത്തവരെല്ലാം സംഘപരിവാറല്ല; വി ഡി സതീശന്‍

തിരുവനന്തപുരം: കോൺ​ഗ്രസിന് മതേതര നിലപാടാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിക്ക് ഒരു തരത്തിലുമുള്ള മൃദുഹിന്ദുത്വവുമില്ല. വോട്ടിനായി ഒരു വർഗീയ വാദിയുടേയും തിണ്ണ നിരങ്ങിയിട്ടില്ലെന്നും അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പ്രഖ്യാപിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സതീശൻ വ്യക്തമാക്കി.

വർഗീയ ശക്തികൾ നമ്മുടെ രാജ്യത്തും സംസ്ഥാനത്തും അഴിഞ്ഞാടുന്ന ഒരു സാഹചര്യമുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ മാറ്റണം. കേരളത്തിലെ വർഗീയ വിദ്വേഷങ്ങളുടെ കാരണം സർക്കാരിന്റെ ഈ നിലപാടാണെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു.ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയെ ഒരുപോലെ ചെറുത്ത് തോൽപ്പിക്കുമെന്ന നിലപാടാണ് ഞങ്ങൾ തൃക്കാക്കരയിൽ സ്വീകരിച്ചിട്ടുള്ളത്. നാല് വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടേയും തിണ്ണനിരങ്ങാൻ യുഡിഎഫ് പോകില്ല. അത്തരക്കാരുടെ വോട്ട് വേണ്ട എന്ന കാർക്കശ്യമായ നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്. മതേതരവാദികളുടെ വോട്ട് കൊണ്ട് ജയിച്ചാൽ മതിയെന്ന നിലപാടെടുത്തു. കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടികളും ഈ നിലപാട് സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ മാറ്റണം. കേരളത്തിലെ വർഗീയ വിദ്വേഷങ്ങളുടെ കാരണം സർക്കാരിന്റെ ഈ നിലപാടാണ്’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകളെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ മാറ്റണം. കേരളത്തിലെ വർഗീയ വിദ്വേഷങ്ങളുടെ കാരണം സർക്കാരിന്റെ ഈ നിലപാടാണ്’ പ്രതിപക്ഷ നേതാവ് പറഞ്ഞു.
നില ശരിയല്ല. ക്ഷേത്രത്തിൽ പോകുന്നവരേയും പള്ളിയിൽ പോകുന്നവരേയും വർഗീയവാദിയാക്കുന്നു. മതനിരാസനമല്ല വേണ്ടത്. മതങ്ങളെ ചേർത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ‘

Leave a Reply

Your email address will not be published. Required fields are marked *