കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്. ഈ തിരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത്കൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യ കുറവുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ് തന്നെ വിജയിക്കും. കഴിഞ്ഞ തവണ ട്വന്റി ട്വന്റിക്കും വിഫോറിനും പതിനായിരത്തോളം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. അവരില്‍ പലരും വോട്ട് ചെയ്യാന്‍ വന്നിട്ടില്ലെന്നും’ ഡൊമനിക് പറഞ്ഞു. യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഡൊമനിക് പ്രസന്റേഷന്റെ പ്രതികരണം.
