കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണന്. പിണറായി വിജയന് കള്ളവോട്ടിന്റെ ഉസ്താദാണെന്ന് എഎന്‍ രാധാകൃഷ്ണന് ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് കോട്ടകളിലെ വോട്ടുകളൊന്നും പോള്‍ ചെയ്തിട്ടില്ല. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളും പോളിംഗ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് ബിജെപിക്ക് കിട്ടിയെന്നും രാധാകൃഷ്ണന് വ്യക്തമാക്കി.
തൃക്കാക്കരയില്‍ ബിജെപിയുടെ വോട്ടിങ്ങ് ശതമാനം വര്‍ധിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞിരുന്നു. മണ്ഡലത്തില്‍ കഴിഞ്ഞ തവണ നേടിയ വോട്ടിനേക്കാള്‍ കൂടുതല്‍ നേടി മുന്നോട്ട് പോകാന്‍ ബിജെപിക്ക് സാധിക്കുമെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
