ചണ്ഡിഗഡ്∙ പഞ്ചാബിൽ അഴിമതി ആരോപണ വിധേയനായ മന്ത്രി അറസ്റ്റിൽ. ആരോഗ്യമന്ത്രി വിജയ് സിങ്ളയെ പുറത്താക്കിയതിന് പിന്നാലെ ആണ് അറസ്റ്റ്. കരാറുകാരോട് ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം.
ഒരു ശതമാനം പോലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഴിമതിവിരുദ്ധ മാതൃക അനുസരിച്ചാണ് മന്ത്രിയെ പുറത്താക്കിയതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
അഴിമതിക്കെതിരെ സ്വന്തം പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കരുത്തുള്ളത് ആം ആദ്മി പാർട്ടിക്ക് മാത്രമാണെന്ന് രാഘവ് ഛദ്ദ എംപി പറഞ്ഞു. ഡൽഹിയിൽ അത്തരം നടപടികൾക്ക് സാക്ഷ്യം വഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു
