കൊല്ലം: വിസ്മയ കേസിലെ വിധി അപ്പീൽ പോയാൽ നിലനിൽക്കുന്നതല്ലെന്ന് കിരണിന്റെ അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള. വിധി നിരാശാജനകമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
കോടതിയിൽ തെളിവുകളായി സമർപ്പിച്ച ശബ്ദരേഖകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. വിധി നിരാശാജനകമാണ്. കേസിന്റെ എല്ലാ വശവും പഠിച്ചയാളെന്ന നിലയിൽ ഈ വിധി നിലനിൽക്കത്തക്കതല്ല. സംഭാഷണ ശകലത്തിൽ നിന്ന് കുറച്ച് ഭാഗം അടർത്തിയെടുത്തിട്ട് കേൾപ്പിക്കുമ്പോൾ ഭയങ്കര സംഭവമായി നമ്മൾക്ക് തോന്നും. സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകും. ഡിഫൻസ് ലോയർ എന്ന നിലയിൽ എന്റെ അനുഭവത്തിൽ വെറുതെ വിടുമെന്ന് കരുതിയ കുറ്റങ്ങളിൽ കോടതി ശിക്ഷിക്കുകയും പിന്നീൽ അപ്പീൽ നൽകുമ്പോൾ ഹൈക്കോടതി വെറുതെ വിടുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്- അഭിഭാഷകൻ പ്രതാപ ചന്ദ്രൻ പിള്ള പറഞ്ഞു.
