അല്പ വസ്ത്രധാരിയായി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ, ഗർഭാവസ്ഥയിൽ ഉള്ള നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; വ്യാജ പ്രചരണങ്ങൾക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് ലക്ഷ്മി പ്രിയ

സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താരം നിലപാട് വ്യക്തമാക്കിയത്.

ലക്ഷ്മി പ്രിയ ഇന്ന് വരെ ചാൻസ് ചോദിച്ചു ആളുകളെ വിളിക്കുകയോ, കിടപ്പറ വാതിൽ തുറന്നു കൊടുക്കുകയോ, ചുംബന സമരത്തിൽ പങ്കെടുക്കുകയോ 85000/ രൂപയ്ക്ക് ശരീരം വിൽപ്പനയ്ക്കു വയ്ക്കുകയോ, അല്പ വസ്ത്ര ധാരി ആയി ഫോട്ടോ പോസ്റ്റ് ചെയ്യുകയോ, മുല ഊട്ടുന്ന ഫോട്ടോ എടുക്കുകയോ, ഗർഭാവസ്ഥയിൽ ഉള്ള നഗ്‌ന ദൃശ്യം പ്രചരിപ്പിക്കുകയോ, കവിത മോഷ്ട്ടിക്കുകയോ, മറ്റുള്ളവരെ അവഹേളിക്കുകയോ, ശബരിമലയിൽ ഇരുളിന്റെ മറ പറ്റി കയറുകയോ, മക്കളെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിക്കുകയോ, തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ, ആർത്തവ ലഹള നടത്തുകയോ, സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ, സ്വയംഭോഗത്തെക്കുറിച്ച് പോസ്റ്റ് എഴുതുകയോ, സ്വർണ്ണക്കടത്തു നടത്തുകയോ, ആളുകളെ കൊലപ്പെടുത്തുകയോ, തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്തിട്ടില്ല- ലക്ഷ്മിപ്രിയ കുറിക്കുന്നു.

എന്നാൽ കഴിയുന്ന വിധം സാമൂഹിക സേവനം ചെയ്യാറുണ്ട്. ഒരു മതത്തിന്റെയും ആചാരങ്ങളിലോ വിശ്വാസങ്ങളിലോ കൈ കടത്താറില്ല. എന്റെ വിശ്വാസം ഹനിക്കാൻ അനുവദിക്കുകയുമില്ല. നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം എത്ര മഹത്തരം ആണോ അത് പോലെ തന്നെ ആണ് എനിക്കും.ഈ രാജ്യത്തിന്റെ നിയമം അനുസരിച്ചു ജീവിക്കുന്ന, ടാക്‌സ് അടയ്ക്കുന്ന ആൾ. ഇന്ത്യൻ ഭരണ ഘടന ഉറപ്പു വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്ന് വിശ്വസിച്ചു ജീവിക്കുന്ന ആൾ. അഭിമാനം അടിയറവ് വയ്ക്കാത്ത ആൾ. ഈ രാജ്യത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കുന്ന കോടിക്കണക്കിനു ഭാരതീയരിൽ ഒരാളാണ് താനെന്നും താരം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *