ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് ശക്തമാകുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും താപനില 47 ഡിഗ്രി സെൽഷ്യസ് പിന്നിട്ടു.
രാജസ്ഥാനിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. രാജസ്ഥാനിൽ ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ പ്രദേശങ്ങളിൽ ഉഷ്ണതരംഗവുമുണ്ടായി. വിദർഭയിലും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാ ശാസ്ത്രജ്ഞൻ നരേഷ് കുമാർ പറഞ്ഞു.
ജമ്മുകശ്മീരിൽ മേഘാവൃതമായ ആകാശത്തിന് സാധ്യതയുണ്ട്. ഇത് വരുംദിവസങ്ങളിൽ പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ചൂട് കുറയാൻ കാരണമായേക്കാം. ഉത്തർപ്രദേശിൽ തിങ്കളാഴ്ചവരെ ഉഷ്ണതരംഗം തുടരുമെന്നും മുന്നറിയിപ്പുണ്ട്.
