കോയമ്പത്തൂർ യാത്രയ്ക്കു ഇപാസ് നിർബന്ധമാക്കി; വളയാറിൽ പരിശോധന കർശ്ശനം

കോയമ്പത്തൂർ: കോവിഡ്  വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി തമിഴ്നാട്. കേരളത്തിൽ നിന്നും കോയമ്പത്തൂരിലേക്ക് പ്രവേശിക്കാൻ  ഇപാസ് നിർബന്ധമാക്കി. വാളയാറിൽ പരിശോധന കർശനമാക്കി. കേരളത്തിൽ നിന്നും ഇപാസ് ഇല്ലാത്തവർക്ക് പ്രവേശനം നിഷേധിക്കുകയാണ് ഇപ്പോൾ. ചരക്കുവാഹനങ്ങൾക്ക് ഇപ്പോൾ ഇത് ബാധകമല്ലെങ്കിലും വൈകാതെ ഇപാസ് നിർബന്ധമാക്കും എന്നാണ് സൂചന. 

ഇന്ന് രാവിലെ മുതൽ വാളയാർ അതിർത്തിയിൽ പരിശോധന തുടങ്ങി.കേരളത്തിൽ നിന്നും  ഇപാസ് ഇല്ലാത്ത വാഹനങ്ങളെ കോയമ്പത്തൂർ ജില്ലയിലേക്ക് പ്രവേശിപ്പിച്ചില്ല. കാർ, ഇരുചക്രവാഹനക്കാർ എന്നിവയിലായിരുന്നു ആദ്യ പരിശോധന.
 പരിശോധന കർശനമായതോടു കൂടി ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രികരും  ബുദ്ധിമുട്ടിലായി.

ഇപാസ്കൈയിൽ ഇല്ലാത്തവരെ മൊബൈൽ മുഖാന്തരം പാസ് എടുത്ത ശേഷമാണ് കടത്തിവിടാൻ തയ്യാറായത്.   നിരവധി വാഹനങ്ങൾ വാളയാർ വഴി തമിഴ്നാട്ടിലേക്ക് കടന്നു പോകുന്നുണ്ട്. കൂടാതെ ദിനംപ്രതി കോവിഡ് വ്യാപന കേസുകൾ കോയമ്പത്തൂർ മേഖലയിൽ വർദ്ധിക്കുന്നതായും റിപ്പോർട്ടുണ്ട്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ പരിശോധന കർശനമാക്കാൻ തന്നെയാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *