വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്കു മറിഞ്ഞു; 30 വിദ്യാർഥിനികൾക്ക് പരുക്ക്

വടക്കാഞ്ചേരി: അകമല ശാസ്ത ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. മലപ്പുറം പാണ്ടിക്കാട്ടിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്കു പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെ ആയിരുന്നു അപകടം. ബസിൽ ഉണ്ടായിരുന്ന മുപ്പതോളം വിദ്യാർഥിനികളെ ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പെരിന്തൽമണ്ണ ആനമങ്ങാട് അറബിക് കോളജിലെ വിദ്യാർഥിനികളായിരുന്നു ബസിൽ.

Leave a Reply

Your email address will not be published. Required fields are marked *