മഹാത്മാഗാന്ധിയോടും സർദാർവല്ലഭായി പട്ടേലിനോടും വെറുപ്പായോയെന്ന് എന്ന് ചോദ്യം ഉന്നയിച്ച് വി മുരളീധരൻ

മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ജന്മസ്ഥലമായ ഗുജറാത്തിൽ നരേന്ദ്ര മോദി നടപ്പിലാക്കിയ ജനോപകാരപ്രദമായ കാര്യങ്ങൾ പഠിക്കാൻ കേരളത്തിലെ ചീഫ് സെക്രട്ടറി പോയതിനെ അരുതാത്തത് എന്തോ നടന്നു എന്നുള്ള രീതിയിൽ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ശത്രു രാജ്യങ്ങളിൽ പോയത് പോലെയാണ് ഗുജറാത്ത് സന്ദർശനത്തോടുള്ള കോൺഗ്രസിൻ്റെ നിലപാടെന്നും കേന്ദ്രമന്ത്രി .

വി ഡി സതീശനെ പോലെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മഹാത്മാഗാന്ധിയോടും സർദാർ
വല്ലഭായി പട്ടേലിനോടും വെറുപ്പായോയെന്ന് മുരളീധരൻ ചോദിച്ചു. അവരുടെ ജന്മനാടാണ് ഗുജറാത്ത് എന്നത് മറക്കരുത് . നരേന്ദ്രമോദിയുടെ വികസന പദ്ധതികളോട് പോലും വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ശരിയാണോ എന്നും മുരളീധരൻ ചോദിച്ചുകയുണ്ടായി .

അതേസമയം ജനങ്ങൾക്ക് സംരക്ഷണം കൊടുക്കാൻ നിയുക്തരായ പോലീസിനെ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ അവരെ ചവിട്ടാനും വിരട്ടി ഓടിക്കാനും ഉപയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും , പോലീസും ജനങ്ങളും തമ്മിൽ നിരന്തരം ഏറ്റുമുട്ടുന്ന അന്തരീക്ഷം കേരളത്തിന്റെ വികസനത്തിനും പുരോഗതിക്കും അനുയോജ്യമല്ലെന്ന്, കേന്ദ്ര നടക്കാത്ത പദ്ധതിയുടെ പേരിൽ സമാധാന അന്തരീക്ഷം തകർത്തുകൊണ്ട് കേരളത്തിൽ നടക്കുന്ന ഈ സിൽവർലൈൻ കല്ലിടൽ നാടകം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ വികസനം കേരളത്തിൽ ഇപ്പോൾ നടത്തുന്നതുപോലെ മഞ്ഞകല്ലിൻ്റെ പേരിൽ ജനങ്ങളെ തല്ലിയൊടിച്ചതല്ല, മറിച്ച്ജനങ്ങളുടെ പൂർണ്ണ പിന്തുണയോടെ നടപ്പിലാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *