നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കാനൊരുങ്ങി സ്‌പോര്‍ട്‌സ് കേരള

  • 6 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 20 മുതല്‍ മെയ് 6 വരെ അതതു ജില്ലകളില്‍ നടത്തുന്നു.
  • 11-ാം ക്ലാസ്സിലേക്കുള്ള സോണല്‍ സെലക്ഷന്‍ ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ വിവിധ ജില്ലകളില്‍ നടക്കും.

തിരുവനന്തപുരം: ആറ് മുതല്‍ പതിനൊന്നാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്ക് സെലക്ഷന്‍ ട്രയല്‍സൊരുക്കി സ്‌പോര്‍ട്‌സ് കേരള. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ്, തായ്ക്വൊണ്ടോ, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹോക്കി, റെസ്ലിങ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കാണ് സെലക്ഷന്‍ നടക്കുന്നത്. കലാകായിക രംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം വഹിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സര്‍ക്കാരിന്റെ അധീനതയില്‍ 1986- ല്‍ സ്ഥാപിതമായ ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് (DSYA) ആണ് സ്‌പോര്‍ട്‌സ് കേരളയുടെ പിന്നില്‍. നാളെയുടെ ചാമ്പ്യന്മാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്.

തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്ക് ഉള്ള 6 മുതല്‍ 10 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 20 മുതല്‍ മെയ് 6 വരെ അതതു ജില്ലകളില്‍ നടത്തുന്നു. അതോടൊപ്പം 11-ാം ക്ലാസ്സിലേക്കുള്ള സോണല്‍ സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 30 മുതല്‍ മെയ് 6 വരെ വിവിധ ജില്ലകളില്‍ നടക്കും. 6,7 ക്ലാസ്സുകളിലേക്ക് ജനറല്‍ ടെസ്റ്റ് വഴിയും 9,10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡല്‍ ജേതാക്കള്‍ക്കും 8,11 ക്ലാസ്സുകളിലേക്ക് ജനറല്‍ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നല്‍കുക.

പ്രഗത്ഭരായ അനവധി കോച്ചുമാരുടെ കീഴില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി ട്രെയിനിങ് നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. അതത് തീയതികളില്‍ രാവിലെ 8 -നു മുന്‍പായി റിപ്പോര്‍ട്ട് ചെയ്യുക എന്നതും മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നു. ഒപ്പം ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും 2 ഫോട്ടോയും നിര്‍ബന്ധമായും കൊണ്ടു വരണമെന്നും സൂചിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *