കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ കേള്‍ക്കാനും സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഈ- ലാംഗ്വേജ് ലാബുകള്‍ വരുന്നു. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഈ ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പദ്ധതി എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന് ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. പൂജപ്പുര ജി.യു.പി എസില്‍ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ ആണ് സ്വതന്ത്ര സോഫ്റ്റ്വെയറില് അധിഷ്ഠിതമായ ഈ- ലാംഗ്വേജ് ലാബ് ഡിജിറ്റല്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ സോഫ്റ്റ്വെയര് സജ്ജമാക്കിയത്. ഒന്ന് മുതല്‍ ഏഴു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് നാല് വ്യത്യസ്ത തലങ്ങളിലുള്ള ഉള്ളടക്കവുമായാണ് ഈ ലാംഗ്വേജ് ലാബിനെ ആദ്യഘട്ടം. ഇതിലൂടെ വിദ്യാഭ്യാസരംഗത്ത് കുട്ടികളെ നല്ല രീതിയില്‍ തന്നെ വളര്‍ത്തിയെടുക്കാന്‍ കഴിയും എന്നാണ് വിശ്വാസം.

 
                                            