ഐടി മേഖലയില്‍ പുതിയ വികസനങ്ങള്‍ മുന്നില്‍കണ്ട് ധനമന്ത്രി

സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ ജില്ലയില്‍ പുതിയ ഐടി പാര്‍ക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടെ ഐടി മേഖലകളില്‍ സാധ്യതകള്‍ ഉണ്ടാകുമെന്ന് കണ്ടു കൂടിയാണ് പ്രഖ്യാപനം. ഐടി മേഖലയിലെ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി മേഖല സ്ഥാപിക്കും. ഐടി ഇടനാഴിയില്‍ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഐടി കേന്ദ്രങ്ങള്‍ക്കായി പദ്ധതിയില്‍ പറഞ്ഞ തുകയ്ക്ക് പുറമേ കിഫ് ബി വഴി 100 കോടി രൂപയും നല്‍കും.
എറണാകുളം – കൊരട്ടി, എറണാകുളം- ചേര്‍ത്ത, കോഴിക്കോട്- കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഐടി മേഖല വിപുലീകരിക്കും എന്നും മന്ത്രി വ്യക്തമാക്കി. ഐടി, ഐടി ഇതര മേഖലകളില്‍ മതിയായ പരിശീലനം നേടിയവരെ ലഭിക്കുന്നില്ലെന്ന പരാതി ഉള്ളതിനാല്‍, ഇന്റേണ്‍ഷിപ്പ് ആയി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐടി സ്ഥാപനങ്ങളില്‍ ആറു മാസം ദൈര്‍ഘ്യമുള്ള പരിശീലനം ആരംഭിക്കും. 5000 രൂപ പ്രതിമാസം സര്‍ക്കാര്‍ വിഹിതമായി നല്‍കും. പദ്ധതിയുടെ ഭാഗമായി 5000 പേര്‍ക്ക് ഈ വര്‍ഷം സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *