ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ മരിച്ചനിലയില്‍, എങ്ങനെ മരിച്ചെന്ന് വ്യക്തമല്ല

ഫലസ്തീനിലെ ഇന്ത്യന്‍ അംബാസഡര്‍ നയതന്ത്ര കാര്യാലയത്തില്‍ മരിച്ചനിലയില്‍. മുകള്‍ ആര്യയെയാണ് റാമല്ലയിലെ എംബസി കാര്യാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്തെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.


മുകള്‍ ആര്യയുടെ മരണത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അനുശോചിച്ചു. കുടുംബത്തിന്റേയും പ്രിയപ്പെട്ടവരുടെയും വേദനയ്‌ക്കൊപ്പമെന്ന് ജയശങ്കര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. സംഭവസ്ഥലത്ത് എത്തി ഉടന്‍തന്നെ അന്വേഷണം നടത്താന്‍ പ്രസിഡന്റ് മഹ് മൂദ് അബ്ബാസും പ്രധാനമന്ത്രി മുഹമ്മദ് ഷതിയ്യയും പോലീസിനും ആരോഗ്യ, ഫോറന്‍സിക്,വിഭാഗത്തിനും നിര്‍ദ്ദേശം നല്‍കി.
മുകുല്‍ ഭാര്യയുടെ മരണത്തില്‍ ഫലസ്തീന്‍ ഭരണനേതൃത്വം ഞെട്ടല്‍ രേഖപ്പെടുത്തി. മോസ്‌കോ എംബസികളിലും വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *