മുളപ്പിച്ച വെളുത്തുള്ളി ആരോഗ്യത്തിന് ഗുണകരം

ഇന്ന് എല്ലാവര്‍ക്കും പ്രിയ്യം ഫാസ്റ്റ് ഫുഡിന്റെ വ്യത്യസ്തമായ രുചികളാണ്. തിരക്കിനിടയിലും ഫാസ്റ്റ് ഫുഡ് കഴിക്കുന്നതിനിടയിലും പലരും മറന്ന് പോവുന്ന കാര്യമാണ് സ്വന്തം ആരോഗ്യം. ഭക്ഷണത്തിന്റെ കൂടെ അല്‍പ്പം മുളപ്പിച്ച വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്.
ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു.അതായത് മുളപ്പിച്ച വെളുത്തുള്ളി ദിവസവും കഴിക്കുന്നതിലൂടെ ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയവ ഒഴിവാക്കാം.
കാന്‍സര്‍ ചെറുക്കാന്‍ ഇത് കഴിക്കുന്നത് വഴി കഴിയുന്നു.
മുളപ്പിച്ച വെളുത്തുള്ളി ആന്റി ഒക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.സ്‌ട്രോക്ക് സാധ്യത കുറക്കാനും ഇത് ഉപയോഗ പ്രദമാണ്. ഇത് കഴിക്കുന്നത് വഴി ധമനികളെ വികസിപ്പിച്ച് രക്തം കട്ടപിടിക്കുന്നത് തടയുകയും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *