പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം ; കര്‍ഷക നേതാക്കള്‍ വീട്ടുതടങ്കില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കര്‍ഷക സംഘടനകളുടെ പ്രതിഷേധ സാധ്യതയുള്ളതിനാല്‍ പഞ്ചാബ് റാലിക്ക് മുന്നോടിയായി ഒരു വിഭാഗം കര്‍ഷക നേതാക്കളെ വീട്ടുതടങ്കലിലാക്കി. ജനുവരി അഞ്ചിന് ഫിറോസ്പൂരില്‍ പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞുവെച്ച് കര്‍ഷക സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധം ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ജലന്ധറില്‍ പോലീസ് വിന്യാസം കൂട്ടിയിരിക്കുകയാണ്. പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തും. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനാലാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പഞ്ചാബിലെ 23 കര്‍ഷക സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് ജലന്ധറിലും ഫെബ്രുവരി 16ന് പത്താന്‍കോട്ടിലും ഫെബ്രുവരി 17ന് അബോഹറിലുമാണ് പ്രധാനമന്ത്രി എത്തുക.

Leave a Reply

Your email address will not be published. Required fields are marked *