ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കവേ ലഖിംപൂര്‍ ഖേരി സംഭവത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മോദി വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് ജനഹിതം നോക്കിയാണെന്നും ചെറുകിട കര്‍ഷകരുടെ പ്രയാസം സര്‍ക്കാറിന് ബോധ്യമുണ്ടെന്നും കര്‍ഷക ക്ഷേമത്തിന് ഊന്നല്‍ നല്‍കുമെന്നും എ എന്‍ ഐ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
