കാര്യവട്ടം: ന്യൂഡല്‍ഹി ജാമിഅ മില്ലിയയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി ജോലി ലഭിച്ച കേരള സര്‍വ്വകലാശാല എഡ്യൂക്കേഷന്‍ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സമീര്‍ ബാബുവിന് കേരള യൂണിവേഴ്സിറ്റി ടീച്ചേര്‍സ് ഓര്ഗനൈസേഷന് (കെ.യു.ടി.ഒ) യാത്രയയപ്പ് നല്കി.

ഓണ്‍ലൈനിലും ഓഫ്ലൈനിലും ആയി പ്രസിഡന്റ് ഡോ. പ്രേമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ ജനറല്‍ സെക്രട്ടറി ഡോ. താജുദീന് സ്വാഗതവും പ്രൊഫ. അച്യുത് ശങ്കര്‍ എസ്. നായര്‍, പ്രൊഫ. ലാല്‍, പ്രൊഫ. എസ്. എ. ഷാനവാസ്, പ്രൊഫ. സുജപോള്, ഡോ. അനു ഉണ്ണി, ഡോ. ദിവ്യ സി.സേനന്, ഡോ. വിജയലക്ഷ്മി, ഡോ. വിജയ കുമാരി, നൗഷാദ് വാളാട് തുടങ്ങിയവര്‍ ആശംസകളും നേര്‍ന്നു.
