വിദ്യാഭ്യാസ സംരംഭകനുള്ള പുരസ്‌കാരം അഡ്വ. കെ വിജയനു സമ്മാനിച്ചു

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നെഹ്‌റുപീസ് ഫൗണ്ടേഷന്‍ ‘നെഹ്റു ഇല്ലാത്ത 57 വര്‍ഷങ്ങള്‍’ എന്ന സെമിനാര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങളും നല്‍കി.


ഫൗണ്ടേഷന്‍ പ്രസിഡന്റ് എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. അടൂര്‍ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തി.

മുന്‍ മന്ത്രി എം വിജയകുമാര്‍, മുന്‍ എം.പി പണ്യന്‍ രവീന്ദ്രന്‍ എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. മികച്ച വിദ്യാഭ്യാസ സംരംഭകനുള്ള പുരസ്‌കാരം തോന്നയ്ക്കല്‍ ബ്ലു മൗണ്ട് പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ കെ വിജയനും എക്‌സലന്‍സ് അവാര്‍ഡുകള്‍ കാന്താരി സോമന്‍, ഹാഷ്മി താജ് ഇബ്രാഹിം (മാതൃഭൂമി ന്യൂസ്), ശ്രീകാന്ത് പാങ്ങപ്പാഡ്, യു കെ കുഞ്ഞബ്ദുള്ള എന്നിവര്‍ക്ക് വിതരണം ചെയ്തു. യോഗത്തില്‍ അവാര്‍ഡ് ജേതാക്കള്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ സെക്രട്ടറി അഡ്വ എന്‍ സുഗതന്‍ കൃതജ്ഞത പറഞ്ഞു. അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *