ആഡംബരക്കപ്പലിലെ ലഹരിവിരുന്ന്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിവിരുന്നിനിടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പിടിയിലായ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇതോടെ ആര്യന്‍ ഖാനെ മുംബൈയിലെ ആര്‍തര്‍ ജയിലിലേക്ക് അയച്ചു.

ഇന്നലെയാണ് ആര്യന്‍ ഖാനെ മുംബൈ കോടതി ജ്യൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ആര്യന്‍ ഖാന് ആഡംബര കപ്പലില്‍ കയറാനുള്ള ബോഡിങ് പാസ് ഉണ്ടായിരുന്നില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ക്ഷണിതാവ് മാത്രമായിരുന്നു. റെയ്ഡ് സമയത്ത് ആര്യന്‍ ഖാന്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നും ആര്യന്‍ഖാന്റെ കൈവശം നിന്ന് ലഹരിവസ്തുവകള്‍ കണ്ടെത്തിയതായി എന്‍ സി ബി ആരോപിക്കുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ലഹരിക്കടത്തുകാരുമായി ആര്യന്‍ ഖാന് വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും പലതവണ ലഹരി കൈമാറ്റം നടത്തിയിട്ടുണ്ടെന്നും എന്‍സിബി കോടതിയെ അറിയിച്ചു. അതിനാല്‍ ഇനിയും കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യണമെന്നും അതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണ്ണായകമാണെന്നും എന്‍സിബി കോടതിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *