സിദ്ദുവിന് ഐക്യദാര്‍ഢ്യം; പഞ്ചാബില്‍ മൂന്ന് മന്ത്രിമാര്‍ കൂടി രാജിവച്ചു

പഞ്ചാബ്: നവ് ജ്യോത് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ രാജി. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് റസിയ സുല്‍ത്താന കാബിനറ്റ് മന്ത്രി സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് നേതാവ് യോഗീന്ദര്‍ ദിന്‍ഗ്ര സംസ്ഥാന പാര്‍ട്ടി യൂണിറ്റ് ജനറല്‍ സെക്രട്ടറി സ്ഥാനവും, ഗുല്‍സാര്‍ ഇന്ദര്‍ ചാഹല്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ ട്രഷറര്‍ സ്ഥാനവും രാജിവച്ചു.

അതേസമയം പഞ്ചാബ് കോണ്‍ഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം രാജിവച്ചാലും താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുന്നത് തുടരുമെന്ന് നവ് ജ്യോത് സിദ്ദു പറഞ്ഞു.

പഞ്ചാബ് കോണ്‍ഗ്രസില്‍ തുടരുന്ന അനിശ്ചിതാവസ്ഥയുടെ തുടര്‍ച്ചയാണ് പിസിസി അദ്ധ്യക്ഷന്റെ രാജി. പുതിയ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായ വകുപ്പു വിഭജനത്തിലും സിദ്ദുവിന്റെ അഭിപ്രായങ്ങള്‍ അവഗണിക്കപ്പെട്ടതാണ് രാജിയിലേയ്ക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. വളരെ ഗുരുതരമായ ആരോപണങ്ങള്‍ തനിക്കെതിരേ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഉയര്‍ത്തിയിരുന്നെങ്കിലും കേന്ദ്ര നേതൃത്വം മറുപടി പറഞ്ഞിരുന്നില്ല. ഇതും സിദ്ദുവില്‍ അവഗണിച്ചതായതോന്നല്‍ ഉണ്ടാക്കിയതായി കണക്കാക്കുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പഞ്ചാബിലെ നാടകീയ സംഭവവികാസങ്ങളുടെ നിരയിലെ ഏറ്റവും പുതിയ നീക്കം മാത്രമാണ് നവജ്യോത് സിംഗ് സിദ്ദുവിന്റെ രാജി.

Leave a Reply

Your email address will not be published. Required fields are marked *