താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ എന്നും ആരാധകര്‍ക്ക് എറ്റവും പ്രിയപ്പെട്ടതും കൗതുകവും ആണ്. പ്രതേയകിച്ച് മുന്‍നിര നായികമാരുടേയോ നായകന്മാരുടേതോ ആകുമ്പോള്‍. ഇപേപോഴിതാ 2016 ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികയായി മാറിയ അനാര്‍ക്കലി മരക്കാര്‍ തന്റെ കുട്ടിക്കാലചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.

ആരാധകര്‍ അത് ഏറ്റെടുക്കുകയും ചെയ്തു. ‘ഞാന്‍ തന്നെ’ എന്ന ക്യാപ്ഷനോടെയാണ് അനാര്‍ക്കലി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകള്‍ ചിത്രത്തിന് കമന്റുമായി വന്നു. പണ്ട് കിടു ലുക്കാണല്ലോ എന്ന് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു.
