പ്രതിഭയുള്ള നവാഗതരെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള സിനിമാലോകം. അത്തരത്തില്‍ ഉയര്‍ന്നുവന്നവരാണ് ഇന്ന് മലയാളത്തിലെ പ്രമുഖരെല്ലാം. പുതുമുഖങ്ങള്‍ക്ക് വളരാന്‍ പറ്റിയ മണ്ണാണ് മലയാളസിനിമ എന്ന് പലപ്പോഴും പറയാറുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് സിനിമാലോകത്തേക്ക് വരികയും നടനായും സംവിധായകനായും തിളങ്ങി തന്റേതായസ്ഥാനം സിനിമയില്‍ ഉറപ്പിച്ച യുവ നടനും സംവിധായകനുമായ അര്‍ജുന്‍ അജു കരോട്ടുപാറയിലിന്റെ (Arjun Aju Karottuparayil)സിനിമാ വിശേഷങ്ങള്‍ ‘കര്‍മശക്തി’യിലൂടെ വായനക്കാരുമായി പങ്കുവയ്ക്കുന്നു…
സിനിമാ ലോകത്തേക്കുള്ള കടന്നുവരവ്?
വാണിജ്യ സിനിമ തന്നെയായിരുന്നു ആദ്യത്തെ സിനിമ. ‘നീര്‍മാതളം പൂത്ത കാലം’ എന്ന സിനിമ. ചെറുപ്പം മുതലേ അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്നു ഒരു സുഹൃത്ത് വഴിയാണ് നീര്‍മാതളം പൂത്ത കാലത്തിലേക്ക് എത്തിപ്പെട്ടത്.

ഒരു സൈക്കോ ത്രില്ലര്‍ വെബ് സീരീസിലേക്ക് എത്തിപ്പെട്ടത്?
ഒരു വര്‍ഷത്തെ പ്ലാനിങ് ആണ് ഒരു വെബ്‌സീരീസ് തുടങ്ങണം എന്നത് . കോമഡി വെബ്‌സീരിയസ് ഒക്കെ ധാരാളം ഉണ്ട്. അതില്‍ നിന്ന് വ്യത്യസ്തമായി ഒരു വെബ്‌സീരിയസ് സൗത്ത് ഇന്ത്യയില്‍ മാത്രം ഇല്ല. എന്തുകൊണ്ട് അത്തരത്തിലൊരു വെബ്‌സീരീസ് മലയാളത്തില്‍ ചെയ്തുകൂടാ എന്ന ആശയമാണ് ‘ഹു ദി അണ്‍ നോണ്‍’-ലേക്ക് എത്തുന്നത്. കഥ എന്റെ തന്നെയാണ്. ഫൈസല്‍ ടി.പി എന്ന നിര്‍മ്മാതാവിനെ കൂടി കിട്ടിയപ്പോള്‍ കേരളത്തില്‍ ആദ്യമായി ഒരു ബിഗ് ബഡ്ജറ്റ് വെബ്‌സീരീസ് എത്തി.
അഭിനേതാവില്‍ നിന്നും സംവിധായകനിലേക്കുള്ള മാറ്റം?
അഭിനയത്തോടാണ് കൂടുതല്‍ താല്പര്യം. ‘നീര്‍മാതളം പൂത്ത കാലം’ എന്ന സിനിമയ്ക്ക് ശേഷം ഒരു കവര്‍ സോങ് ചെയ്തു. എന്റെ മനസ്സിലുള്ള ആശയങ്ങള്‍ ക്യാമറാമാനോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് സംവിധാനം കൂടി നോക്കികൂടെ എന്ന് ചോദിച്ചത്. രണ്ടും ഒരുമിച്ച് കൊണ്ടുപോകാനാണ് താല്പര്യം.
കരിയറിലെ പ്രധാനപ്പെട്ട വര്‍ക്കുകള്‍?
നീര്‍മാതളം പൂത്തകാലം, പവിഴ മഴ കവര്‍ സോങ്ങ്, One the Ray, Who The Unknown Webseris, Moment, ജീസസ്, അവള്‍, സൈബര്‍, മാംഗല്യം തന്തുനാനേന, നിന്‍ പ്രാണന്‍ എന്‍ ജീവന്‍ (ആല്‍ബം) തുടങ്ങി നിരവധി സിനിമകളും ഷോര്‍ട്ട് ഫിലിമുകളും ചെയ്തു.
വെബ്‌സീരീസിന് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പ്രതികരണം?
സോഷ്യല്‍ മീഡിയ വളരെ സഹായിച്ചു. ഒരു വര്‍ഷത്തോളമെടുത്തു ടൈറ്റില്‍ ഇറങ്ങാന്‍. മലയാളത്തിലെയും തമിഴിലെയും ഒരുപാട് അഭിനേതാക്കള്‍ ടൈറ്റില്‍ റിലീസ് ചെയ്തു വൈറല്‍ ആക്കാന്‍ സഹായിച്ചു. വ്യക്തികള്‍, സോഷ്യല്‍ മീഡിയ… ഒക്കെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തു
മലയാളത്തില്‍ തുടങ്ങിയ വെബ്‌സീരീസ് തമിഴില്‍ കൂടി ചെയ്യണം എന്ന് തോന്നാന്‍?
ഒരു സിനിമയോട് തന്നെ അടുത്തു നില്‍ക്കുന്ന രീതിയിലാണ് വെബ്‌സീരീസ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത കണ്ടന്റ്റുകള്‍ ആണ് ഓരോ വെബ് സീരീസി ലും ഉള്ളത്. എന്നാല്‍ ‘ഹു ദി അണ്‍ നോണ്‍’ അങ്ങനെയല്ല. ഫസ്റ്റ് സീസണില്‍ നാല് എപ്പിസോഡുകള്‍ ആണുള്ളത്.നാലും ഒരുമിച്ച് കണ്ടുകഴിഞ്ഞാല്‍ ഒരു വാണിജ്യ സിനിമയായി. കണ്ടുമടുത്ത കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടങ്ങിയതാണ്. അതിന്റെ വിജയമാണ് തമിഴില്‍ കൂടി ചെയ്യാന്‍ തീരുമാനിച്ചത്.
ഫസ്റ്റ് വെബ് സീരീസ് കണ്ടിട്ടുള്ള റിവ്യൂ എങ്ങനെയാണ്?
ഒ.ടി. ടി പ്ലാറ്റ്‌ഫോമിലാണ് റിലീസിംഗ്. അതുകൊണ്ട് തന്നെ കുറച്ചു പേര്‍ക്കെങ്കിലും ഒരു സംശയമുണ്ട്; എങ്ങനെ കാണണമെന്ന്. അതൊഴിച്ചാല്‍ നിരവധി പേര്‍ കണ്ടു നല്ല അഭിപ്രായമാണ് പറഞ്ഞത്.
പുതിയ പ്രോജക്ടുകള്‍?
ഒന്ന് രണ്ട് സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് സ്വന്തമായി ഒരു സിനിമ ചെയ്യാന്‍ പോകുന്നു.

സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു ഒരു വെബ്‌സീരീസ് മുഖ്യകഥാപാത്രം ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് വന്നത്?
കഥയും സംവിധാനവും എന്റെ തന്നെയാണ്. ശാരീരികമായി ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടി വന്നു. ഒരുപാട് തയ്യാറെടുപ്പുകള്‍ എടുത്താണ് കഥാപാത്രത്തിലേക്ക് എത്തിയത്. കഥാപാത്രത്തിനുവേണ്ടി മുടിയും താടിയും നീട്ടി വളര്‍ത്തി ഒരു സൈക്കോ കഥാപാത്രത്തിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടു . ഷൂട്ടിങ്ങിനിടയില്‍ ആക്‌സിഡന്റ് പറ്റി ആശുപത്രിയിലായി.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത സിനിമ ആണല്ലോ നീര്‍മാതളം പൂത്തകാലം അതിലെ കഥാപാത്രത്തെ കുറിച്ച്?
ആനന്ദ് എന്നാണ് കഥാപാത്രത്തിന്റെ പേര്. എന്റെ അതേ സ്വഭാവം തന്നെയായിരുന്നു കഥാപാത്രത്തിനും
അഭിനയിക്കാന്‍ താല്പര്യമുള്ള കഥാപാത്രങ്ങള്‍?
വില്ലന്‍ കഥാപാത്രങ്ങളാണ് കൂടുതല്‍ ചെയ്യാന്‍ താല്പര്യം. നെഗറ്റീവ് കഥാപാത്രങ്ങള്‍… റൊമാന്റിക് നായക കഥാപാത്രങ്ങളും ചെയ്യാന്‍ ഇഷ്ടമുണ്ട്
കുടുംബം, പഠനം, മറ്റ് പ്രവര്‍ത്തനങ്ങള്‍?
അമ്മ,ചേട്ടന്‍. അമ്മ ടീച്ചറാണ്. ചേട്ടന്‍ പഠിക്കുന്നു. ഞാന്‍ ബികോം ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ്. സ്വന്തമായി 5ഡി എന്റര്‍ടൈയിന്‍മെന്റ് പ്രൊഡക്ഷന്‍ കമ്പനി നടത്തുന്നു. മുപ്പതോളം സ്റ്റാഫുകള്‍ ഇവിടെ വര്‍ക്ക് ചെയ്യുന്നു. യുവതലമുറയില്‍പെട്ടവര്‍ക്കു കൂടൂതല്‍ അവസരങ്ങള്‍ നല്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ എല്ലായിടത്തും കൂടാതെ ദുബായിലും പ്രൊഡക്ഷന്‍ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നിവ ചെയ്യുന്നുണ്ട്.
