കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 35 പേര്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. പത്തനാപുരത്ത് നിന്നു കൊട്ടാരക്കരയിലേക്ക് വന്ന വേണാട് ബസിന് പിന്നില്‍ പുനലൂരില്‍ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ കൊട്ടാരക്കര പഴയതെരുവിലാണ് അപകടമുണ്ടായത്.

ഫാസ്റ്റ് പാസഞ്ചറിന്റെ ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ബസ്സില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. ഇവരെ കൊട്ടാരക്കരയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *