തിരുനനന്തപുരം: പാചക വാതക ഉപഭോക്താക്കള്‍ക്ക് ഇനി സേവന ദാതാക്കളെയും മാറ്റാം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സോഫ്റ്റ് വെയര്‍ ഇതിനായി ഉടനെ വികസിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്(ഐഒസി), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന്(എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്പറേഷന്(ബിപിസിഎല്‍) എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഏത് കമ്പനിയിലേക്കുവേണമെങ്കിലും മാറാന്‍ കഴിയും.
പൊതുമേഖല കമ്പനികളെ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ പദ്ധതിയാണിത്
നിലവില്‍ ഒരു കമ്പനിയുടെതന്നെ വിതരണ ശൃംഖലയിലേക്ക് ഓണ്‍ലൈനായി മാറാനുള്ള സൗകര്യമാണുള്ളത്.
