ന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചു.അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനം. തിരുവനന്തപുരത്ത് പാലോട് രവിയും കോട്ടയത്ത് നാട്ടകം സുരേഷുമാണ് പട്ടികയിലുള്ളത്. ആലപ്പുഴയില്‍ ബാബു പ്രസാദ് ആണ് അധ്യക്ഷന്‍.
മൂന്നിടങ്ങളില്‍ മുമ്പ് ഉയര്‍ന്നുകേട്ട പേരുകളില്‍ നിന്ന് വ്യത്യസ്തമാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. പട്ടികയിലെ അവസാന ഘട്ടത്തിലെ മാറ്റം ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് വിവരം.
തിരുവനന്തപുരം: പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്പില്‍, ആലപ്പുഴ: ബി. ബാബു പ്രസാദ്, കോട്ടയം: നാട്ടകം സുരേഷ്, ഇടുക്കി: സി.പി മാത്യു, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശൂര്‍: ജോസ് വള്ളൂര്‍, പാലക്കാട്: എ. തങ്കപ്പന്‍, മലപ്പുറം: വി.എസ്.ജോയ്, കോഴിക്കോട്: അഡ്വ. കെ. പ്രവീണ്‍കുമാര്‍, വയനാട്: എന്‍.ഡി. അപ്പച്ചന്‍, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍കോട്: പി.കെ. ഫൈസല്‍ എന്നിങ്ങനെയാണ് പുതിയ ഡിസിസി അധ്യക്ഷന്മാര്‍.
രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദം മൂലമാണ് ബാബു പ്രസാദ് പട്ടികയിലിടം നേടിയതെന്നാണ് വിവരം. കെ പി ശ്രീകുമാറിനെ ആലപ്പുഴ ഡിസിസി അധ്യക്ഷനാക്കുമെന്നായിരുന്നു സൂചന. എന്നാല്‍, സമ്മര്‍ദ്ദത്തിനൊടുവില്‍ ബാബു പ്രസാദ് ആ സ്ഥാനത്തേക്കെത്തുകയായിരുന്നു.
