തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൌണ്. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍. ഓണത്തിന് മുന്നോടിയായി നല്‍കിയ ഇളവുകള്‍ കൊവിഡ് വ്യാപനത്തിന് കാരണമായി എന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം.
നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ക് ഡൌണിലേക്ക് പോകുന്നത്. അവശ്യ സര്‍വീസുകള്‍ക്കു മാത്രമേ പ്രവര്‍ത്തനാനുമതി ഉണ്ടാകൂ. യാത്രകള്‍ക്കു കടുത്ത നിയന്ത്രണം ഉണ്ടാകും. ഞായറാഴ്ചയുള്ള ലോക്ഡൗണ്‍ തുടരാനാണ് തീരുമാനമെന്നറിയുന്നു.
ഹോംക്വാറന്റൈന്‍ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയും കൊവിഡ് വ്യാപനം ശക്തിപ്പെടാന്‍ കാരണമായി. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ പലയിടത്തും വീഴ്ചയുണ്ടായെന്ന് മുഖ്യമന്ത്രി തന്നെ യോഗത്തില്‍ അറിയിച്ചിരുന്നു.
