തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും, വടക്കന്‍ കേരളത്തിലും മഴ
ശക്തമാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നും നാളെയും സംസ്ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴക്കൊപ്പം തന്നെ
50 കിലോമീറ്റര്‍ വേഗതയില്‍ തീരപ്രദേശങ്ങളില്‍ കാറ്റടിക്കാനും സാധ്യതയുള്ളതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളും, മല്‍സ്യ തൊഴിലാളികളും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ മല്‍സ്യ ബന്ധനത്തിന് കടലില്‍
പോകുന്നതിന് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. കൂടാതെ സംസ്ഥാനത്ത് നാളത്തെ മഴക്ക് ശേഷം പിന്നീട് മഴ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
