തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. രാവിലെ പത്ത് മണിക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. 11.30ന് നിയമസഭയിലേക്ക് കെഎസ്യുവും മാര്‍ച്ച് നടത്തും.
സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഇടപെട്ട് വിവാദങ്ങളില്‍ കുടുങ്ങിയ മന്ത്രി എകെ ശശീന്ദ്രന്റെ കാര്യത്തിലെടുത്ത സമീപന.. എകെ ശശീന്ദ്രന്റെ രാജിക്കായി നിയമസഭയുടെ അകത്ത് മുറവിളി കൂട്ടിയ പ്രതിപക്ഷം ശിവന്‍കുട്ടിയുടെ രാജിക്കായി തെരുവില്‍ പ്രതിഷേധം കടുപ്പിക്കും. കെഎം മാണിക്കെതിരായ ബാര്‍കോഴ കേസ് ഉയര്‍ത്തി അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെ പിടിച്ചുകുലുക്കി.
സഭയില്‍ അക്രമം നടത്തിയ കേസിലാണ് ഇടത് സര്‍ക്കാരിന് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. ഇത് രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാനാണ് യുഡിഎഫിന്റെ ഒറ്റക്കെട്ടായ തീരുമാനം. ഹൈക്കോടതിയുടെ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് മാണി രാജിവെച്ചതെന്നും വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത് സുപ്രീം കോടതി വിധിയില്‍ ആണെന്നതും യുഡിഎഫ് നേതാക്കള്‍ ആയുധമാക്കുന്നു
