ടോക്കിയോ: കോവിഡ് മാഹാമാരി കായിമാമാങ്കമായ ഒളിമ്പിക്സ് നടത്തിപ്പ് താളം തെറ്റിച്ച സമയം. കായിക പ്രേമികളെ കുറച്ചൊന്നുമല്ല അത് വിഷമിപ്പിച്ചത്. കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായിക ഫെഡറേഷനുകളും കായിക താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ജപ്പാനിലെ ഒളിമ്പിക്സ് സംഘാടക കമ്മിറ്റിയും 2020 ജൂലൈ 24 ന് നടക്കേണ്ട ഗെയിംസ് മാറ്റിവച്ചത്. കോവിഡിനിടയിലെ ഒളിമ്പിക്സ് ആയതിനാല്‍ത്തന്നെ നിരവധി നിബന്ധനകള്‍ താരങ്ങള്‍ പാലിക്കേണ്ടി വന്നു.
എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് സന്തോഷം നല്‍കുന്നതാണ് ടോക്യോയില്‍ നിന്ന് കോള്‍ക്കുന്ന വാര്‍ത്തകള്‍. ഭാരോദ്വഹനത്തില്‍ ആദ്യ വെള്ളി മെഡല്‍ നേടി ഇന്ത്യയക്ക് വേണ്ടി മീരാ ബായ് ചാനു ചരിത്രത്തില്‍ ഇടം നേടി. കര്‍ണം മല്ലേശ്വരിക്ക് ശേഷം ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന് താരമാണ് ചാനു. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 115 കിലോ ഉയര്‍ത്തിതോടെയാണ് ഈ റെക്കോര്‍ഡ് താരം സ്വന്തമാക്കിയത്.
ബാഡ്മിന്‍ണില്‍ പി വി സിന്ധുവും ബോക്സിങ്ങില്‍ മേരി കോമും വിജയത്തോടെ തുടക്കം കുറിച്ചു മുന്നേറുന്നു. ഇസ്രോയേലിന്റെ സെനിയ പോളികാര്‍പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്പിച്ചത്. ബോക്സിങ്ങില്‍ ഇതിഹാസതാരമാണ് മേരി കോം.ഫ്ലൈവെയ്റ്റ് വിഭാഗത്തില്‍ ഡൊമിനിക്കന്‍ റിപബ്ലിക്കിന്റെ മിഗ്വെലിന ഹെര്‍ണാണ്ടസ് ഗ്രാസ്യയെ തോല്പിച്ചാണ് മേരികോം പ്രിക്വാര്‍ട്ടറില്‍ കടന്നത്.
ഒളിമ്പിക്സ് വേദിയില്‍ ചേബിലള് ടെന്നീസില്‍ ഇന്തയക്ക് ഒരേ സമയം നേട്ടവും, നിരാശയുമാണ്. വനിതകളില്‍ മാണിക് ബാത്ര വിജയിച്ചപ്പോള്‍ ജി സത്യന് പുറത്തായി. റോവിങ്ങില്‍ മികച്ച പ്രകടനവുമായി ഇന്തന്‍ ടീം. പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബിള്‍ സ്കള്ളില്‍ അര്‍ജ്ജുന്‍ലാല്‍ ജാട്ടും, അരവിന്ദ് സിങ്ങും സെമിഫൈലലില് കടന്നു. സീ ഫോറസ്റ്റ് വാട്ടര്‍വേയില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യന്‍ ജോടികള്‍ വിജയത്തിലേക്ക് ഫിനിഷ് ചെയ്തത്.
ഷൂട്ടിങ്ങിലും, വനിതാ ടെന്നീസിലും, ഹോക്കിയിലും നിരാശപ്പെടേണിടവന്നു ഇന്ത്യയക്ക്. എങ്കിലും നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച്കൊണ്ട് നടക്കുന്ന ടോക്യോ ഒളിമ്പിംക്സ് ചരിത്രത്തില്‍ ഇടംപിടിച്ച് കടന്നു പോകുമ്പോള്‍ ഇന്ത്യയും മെഡല്‍ വേട്ടകളില്‍ റെക്കോര്‍ഡുകള്‍ നേടി തിരിച്ചുവരണമെന്ന് ഓരോ കായികപ്രേമിയും ആഗ്രഹിക്കുന്നു, അതാണ് ഓരോ ഭാരതീയന്റെയും പ്രാര്‍ത്ഥന.
.

 
                                            