തിരുവനന്തപുരം : ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കണണെന്നാവശ്യപ്പെട്ട് ഡിജിപി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്കി. സീനിയോറിറ്റി മറികടന്നെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കത്ത് നല്‍കിയത്. സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനില്‍ കാന്തിനേക്കാള്‍ മുന്നിലാണ് സന്ധ്യ.പൊലീസ് മേധാവി നിയമനത്തെ തുടര്‍ന്ന് പൊലീസ് തലപ്പത്തുണ്ടായ അതൃപ്തികള്‍ പരിഹരിക്കാനും നീക്കങ്ങള്‍ തുടങ്ങി.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാന്‍ യുപിഎസ്സി തയ്യാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ അനില്‍കാന്തിന് പുറമേ സുദേഷ് കുമാറും സന്ധ്യയും ഉണ്ടായിരുന്നു. എന്നാല്‍ എഡിജിപിയായ അനില്‍കാന്തിനെ ഡിജിപി ഗ്രേഡ് നല്‍കിയാണ് നിയമിച്ചത്. സന്ധ്യക്ക് ഡിജിപി പദവി നല്കിയിരുന്നുമില്ല. എന്നാല്‍ ഈ മൂന്ന് പേരുകളും യുപിഎസ്സി അംഗീകരിച്ച പട്ടികയില്‍ ഉള്ളവരായതിനാല്‍ അനില്‍കാന്തിന്റെ നിയമനത്തില്‍ തെറ്റില്ല.
അതേസമയം എ.ഡി.ജി.പിയായ അനില്‍കാന്തിനെ മേധാവിയാക്കിയപ്പോള്‍ ഡി.ജി.പി റാങ്കും നല്‍കിയിരുന്നു. ബി.സന്ധ്യക്ക് ലഭിക്കേണ്ട ഡി.ജി.പി റാങ്കാണ് അനില്‍കാന്തിന് നല്‍കിയത്. ഇതോടെ ജൂനിയറായ അനില്‍കാന്തിന് ഡി.ജി.പി റാങ്കും സീനിയറായ സന്ധ്യക്ക് എ.ഡി.ജി.പി റാങ്കും എന്ന സ്ഥിതിയായി. ഇത് ശരിയല്ലെന്ന് പൊലീസ് തലപ്പത്ത് വിലയിരുത്തലുണ്ടായതോടെയാണ് സന്ധ്യക്കും ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഈ മാസം ഒടുവില്‍ ഋഷിരാജ് സിങ് വിരമിക്കുമ്പോള്‍ സന്ധ്യക്ക് സ്വാഭാവികമായും ഡി.ജി.പി റാങ്ക് ലഭിക്കും.
