പാലാ: മാണി സി കാപ്പന്‍ യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തില്‍ ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പച്ചക്കറി കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. 250 ല്‍ പരം കിറ്റുകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളില്‍ ‘കുഞ്ഞു മക്കള്‍ക്ക് സ്‌നേഹസമ്മാനം’ എന്ന പേരില്‍ പഠനോപകരണങ്ങളും വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോല്‍ഘാടനം കണ്‍വീനര്‍ ടോണി തൈപ്പറമ്പിലിന് കൈമാറി മാണി സി കാപ്പന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, കിരണ്‍ മനയാനി, ജോയി മൂന്നാനി, അമല്‍ ആനന്ദ്, സുബിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
