കുതിച്ചുയര്‍ന്നു ഇന്ധന വില ; പെട്രോളിനും ഡീസലിനും വില കൂടി

കൊച്ചി:രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഡീസലിന് 85.87 രൂപയണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.97 രൂപയും ഡീസല്‍ വില 87.57 രൂപയമാണ്.

കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *