തിരുവനന്തപുരം എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ചില നീക്കങ്ങൾ അദ്ദേഹം സിപിഎമ്മിലേക്കെന്ന സൂചനകൾ നൽകിയിരുന്നു. എന്നാൽ സിപിഎമ്മിന്റെ ഭാഗയ്തതുനിന്നും കൃത്യമായ പ്രതകരമമുണ്ടായിരുന്നില്ല. അതേസമയം തരൂർ ഇപ്പോൾ കോൺഗ്രസ് സംഘടന നേതൃത്വവുമായുള്ള മുന്നോട്ടുപോകുമ്പോൾ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് സിപിഐഎം പി ബി കോർഡിനേറ്റർ പ്രകാശ് കാരാട്ട്.സിപിഐഎമ്മിൽ ശശി തരൂർ ചേരാനുള്ള സാധ്യത പ്രകാശ് കാരാട്ട് തള്ളി. ശശി തരൂർ കോൺഗ്രസ് വിടുമെന്ന കാര്യത്തിൽ ഒരു സൂചനയും ഇത് വരെ തന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം.
ശശി തരൂർ കോൺഗ്രസ് വിടുമെന്ന് താൻ കരുതുന്നില്ല. അങ്ങനെയെന്തെങ്കിലും സൂചന ഇത് വരെ അദ്ദേഹം നൽകിയിട്ടില്ല. അദ്ദേഹം പല കാര്യങ്ങളിലും സ്വന്തമായി അഭിപ്രായമുള്ളയാളാണ്. അദ്ദേഹം ഒരു പരമ്പരാഗത രാഷ്ട്രീയക്കാരനല്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പശ്ചാത്തലം അറിയാം. പല സമയത്തും അദ്ദേഹം വസ്തുതകൾ പറയും. അത് പ്രത്യേകിച്ച് കോൺഗ്രസിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ നേരത്തേ ശശി തരൂർ എംപി പ്രശംസിച്ചിരുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ വളർച്ചയെ ശശി തരൂർ പ്രശംസിച്ചത്. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത്. പത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ ‘ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗർ’ എന്ന തലക്കെട്ടിലായിരുന്നു ലേഖനം. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെക്കുറിച്ചും അദ്ദേഹം വിവരിച്ചു.
സ്ത്രീ, ട്രാൻസ്ജെൻഡർ സംരംഭകർക്ക് കൃത്യമായ പിന്തുണ നൽകിയിട്ടുണ്ടെന്നും ശശി തരൂർ പറഞ്ഞിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് ബിസിനസിന്റെ കാര്യത്തിൽ ചെകുത്താന്റെ കളിസ്ഥലമാണ് എന്ന് താൻ മുൻപ് പറയാറുണ്ടായിരുന്നു. അതിൽ മാറ്റം വന്നെങ്കിൽ അത് ആഘോഷിക്കേണ്ടതാണെന്നും ശശി തരൂർ കൂട്ടിച്ചേർത്തിടുന്നു.

 
                                            