യൂത്ത് കോൺഗ്രസ് നേതാവും കെപിസിസി ജവഹർ ബാൽമഞ്ച് ജില്ലാ കോർഡിനേറ്റർ കൂടിയായ അലക്സ് ജെയിംസ് നു ശിശു ദിനത്തിൽ കള്ളിക്കാട് പഞ്ചായത്തിലെ അങ്കണ വാടി സംഘടിപ്പിച്ച ശലഭസംഗമം പുരസ്കാരം നൽകി ആദരിച്ചു. കഴിഞ്ഞ പത്തു വർഷത്തോളം അങ്കണവാടി മേഖലകളിൽ, ലഹരി വിരുദ്ധ ക്ലാസുകൾ, കുട്ടികൾക്കാവശ്യമായ ചിത്രരചന ബുക്കുകൾ, പൊതുപരിപാടികളിൽ സജീവ സാന്നിധ്യം എന്നിവക്കു പ്രാധാന്യം നൽകിയാണ് പുരസ്കാരം നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, വാർഡ് മെമ്പർമാരായ പ്രതീഷ് മുരളി, വാവോട് ബിനു, സാനുമതി, അനിലവിനോദ്, ബിന്ദു ഡാം, ജില്ലാ പഞ്ചായത്ത് മെമ്പർ രാധിക ടീച്ചർ, ബ്ലോക്ക് മെമ്പർ , സതികുമാർ, വനിതശിശു വികസന ഓഫീസർ തസ്നീം ഖാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേഷ്, തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
