ഗണിതത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ സംരംഭകത്വത്തിലേക്ക് എത്തിച്ച് സജു സക്‌സസ്

എന്തുകൊണ്ടോ കാലങ്ങളായി കണക്ക് മിക്കവര്‍ക്കും ഒരു പേടി സ്വപ്‌നം തന്നെയാണ്. ഇന്നും അത് അങ്ങനെ തന്നെ തുടര്‍ന്നു പോകുന്നുണ്ട്. മുന്‍ധാരണയോടെ കണക്കിനെ സമീപിക്കുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. എന്നാല്‍ മറ്റേതൊരു വിഷയങ്ങളെക്കാള്‍ ഏറ്റവും ആസ്വാദ്യകരമായ വിഷയം ‘കണക്ക്’ ആണ് എന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് സജു സക്‌സസിന്റെ തിരുവനന്തപുരം വിഴിഞ്ഞത്ത് സ്ഥിതിചെയ്യുന്ന ‘സക്‌സസ് ഫ്രീഡം അക്കാദമി’ എന്ന സ്ഥാപനം. 24 വര്‍ഷം മുന്‍പ് സ്‌പെഷ്യല്‍ ട്യൂഷനില്‍ നിന്നും ആരംഭിച്ച് ഇന്ന് എല്ലാ വിഷയങ്ങളോടൊപ്പം പഠനത്തിനും മാനസികാരോഗ്യത്തിനും കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രമായി എത്തി നില്‍ക്കുകയാണ്.

കണക്കിനോട് കൂടുതല്‍ കൗതുകവും താല്‍പര്യവും ജനിപ്പിച്ചു ചെറിയ ക്ലാസുകളില്‍ തന്നെ യുക്തിപൂര്‍വം പഠിച്ചാല്‍ കണക്ക് കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റാന്‍ സാധിക്കുമെന്ന് മനസ്സിലാക്കി കൊണ്ടാണ് സജു സക്‌സസ് ഇതേ രീതിയില്‍ ക്ലാസ്സ് ആരംഭിച്ചത്. അടിസ്ഥാന കാര്യങ്ങളില്‍ വ്യക്തതയില്ലാതെ തുടര്‍ ക്ലാസുകളിലിരിക്കുമ്പോള്‍ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി തോന്നും. ഇത്തരം കാര്യങ്ങളിലാണ് ആദ്യം കുട്ടികള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നത്.

പാഠ്യപദ്ധതിയില്‍ ഗണിതശാസ്ത്ര പ്രവര്‍ത്തനങ്ങളും ഗെയിമുകളും ഉള്‍പ്പെടുത്തുന്നതിനാല്‍ ഗണിത പഠനം എളുപ്പവും ആസ്വാദ്യകരവുമാക്കാന്‍ കുട്ടികള്‍ക്ക് സാധിക്കുന്നുണ്ട്. ‘ഗണിതം ലളിതം, ഗണിതം മധുരം’ എന്ന ആശയമാണ് സജു മുന്നോട്ട് വയ്ക്കുന്നത്. ഗ്രൂപ്പ് ക്ലാസ്സും വ്യക്തിഗത ക്ലാസുകളും ആവശ്യാനുസരണം നല്‍കുന്നുണ്ട്. അതേസമയം കുറേ കാര്യങ്ങള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്തതുകൊണ്ട് മാത്രം ഒരുപക്ഷേ പഠനത്തിന് സഹായം ആകണമെന്നില്ല.

സമ്മര്‍ദ്ദം ഇല്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാനും മാനസിക ആരോഗ്യത്തിനും കൗണ്‍സിലിങ്, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ തെറാപ്പി, അതായത് അക്യുപഞ്ചര്‍, തെറാപ്പി, റെയ്ക്കി തുടങ്ങിയവയ്ക്കും ക്ലാസ് നല്‍കുന്നുണ്ട് എന്നത് ഇവിടുത്തെ പ്രത്യേകതയാണ്. അതോടൊപ്പം ഒരു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സക്‌സസ് അക്കാദമിയുടെ കൗണ്‍സിലിംഗ് സെന്ററുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സജു സക്‌സസ്.

കുട്ടികള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് പ്ലസ് ടു പഠനശേഷം ഇനി എന്ത് എന്ന ചോദ്യം! ഉന്നത പഠനത്തോടൊപ്പം തന്നെ സ്വന്തമായ ഒരു വരുമാനം/തൊഴില്‍ നേടുക എന്ന ലക്ഷ്യവും കുട്ടികള്‍ക്ക് ഇവിടെ നിന്ന് സാധ്യമാകും. അതിനും അക്കാദമി പരിശീലനം നല്‍കുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയ സാഹചര്യത്തില്‍ ഡിജിറ്റല്‍ മാളുകള്‍ വഴി, ഫോണ്‍ ഉപയോഗിച്ച് തന്നെ പണം സമ്പാദിക്കുക എന്നതാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം.

ഗ്ലോബല്‍ ഗാര്‍ണര്‍ പബ്ലിക് ലിമിറ്റഡ് എന്ന കമ്പനിയുടെ ആശയമാണ് ഡിജിറ്റല്‍ മാള്‍. ഈ ആശയം സജു രക്ഷിതാക്കള്‍ മുഖേന കുട്ടികളിലേയ്ക്ക് എത്തിക്കുന്നതിലൂടെ കുട്ടികള്‍ക്ക് ഒരു സംരംഭകനായി മാറാന്‍ കഴിയുന്നുണ്ട്. അക്ഷരം എഴുതാന്‍ തുടങ്ങുന്നത് മുതല്‍ സ്വന്തമായി വരുമാനം നേടുന്നത് വരെയുള്ള എല്ലാ പിന്തുണയും പരിശീലനവും സക്‌സസ് ഫ്രീഡം അക്കാദമി വാഗ്ദാനം ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ശാരീരിക, മാനസിക, സാമ്പത്തിക വികസനവും വിദ്യാഭ്യാസവും ലക്ഷ്യമിട്ട് സക്‌സസ് ഫ്രീഡം കമ്മ്യൂണിറ്റിയും സക്‌സസ് അക്കാദമിയും സംയുക്തമായി വിവിധ പ്രോഗ്രാമുകള്‍ നടത്തിവരുന്നു. അവയില്‍ പ്രധാനപ്പെട്ടവയാണ് ;

18 വയസ്സ് കഴിഞ്ഞവര്‍ക്ക് പഠനത്തോടൊപ്പം വരുമാനമുണ്ടാക്കാനുള്ള അവസരം:

പഠനവും തൊഴിലും ഒരുമിച്ചും നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക ട്രെയിനിങ്, അതിനോടൊപ്പം വ്യക്തിപരമായ കോച്ചിംഗ്.

ആരോഗ്യ പരിപാലന ട്രെയിനിങ്:
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരീരത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാന്‍ വേണ്ടി പ്രത്യേക പരിശീലനം.

മാനസിക വികസന പരിശീലനം:
കുട്ടികളും മുതിര്‍ന്നവരും അവരവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉതകുന്ന മെഡിറ്റേഷന്‍, കൗണ്‍സിലിംഗ്, തെറാപ്പികള്‍ എന്നിവയിലൂടെ സംയമനം, ആത്മവിശ്വാസം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക ക്ലാസുകള്‍.

ഹീലിംഗ് തെറാപ്പികള്‍:
ടെന്‍ഷന്‍ അകറ്റി മാനസികാരോഗ്യവും സമാധാനവും പ്രാപിക്കാന്‍ സഹായിക്കുന്ന ഓല്‍ട്ടര്‍നേറ്റീവ് തെറാപ്പികള്‍.

വീട്ടമ്മമാര്‍ക്കുള്ള ട്രെയിനിങ്:
ഭവനത്തില്‍ ഇരുന്ന് സാമ്പത്തിക സ്വാതന്ത്ര്യം നേടാന്‍ വീട്ടമ്മമാര്‍ക്കായി പ്രത്യേക തൊഴില്‍ പരിശീലനം.

റിട്ടയര്‍പ്രണര്‍/ സോള്‍ജിയര്‍പ്രണര്‍:
റിട്ടയര്‍ ലൈഫ് ഉപയോഗപ്രദവും ആസ്വാദ്യകരവുമാക്കുവാന്‍ സഹായിക്കുന്ന വ്യത്യസ്തതയുള്ള പരിശീലന പ്രോഗ്രാമുകള്‍.

പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്:
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യക്തിത്വം വളര്‍ത്തുന്നതിന് ആവശ്യമായ പരിശീലനങ്ങളും കൗണ്‍സിലിംഗും.

https://www.sajusuccess.com

https://www.successdigitalacademy.com

ഹെഡ് ഓഫീസ് :
Success Freedom Academy, Chappath, Trivandrum. Ph: +919995445318

ബ്രാഞ്ച് ഓഫീസ് : Success Freedom Academy, Pallichal SNDP Hall,
Pravachambalam, Trivandrum. PH: +917012219272

Leave a Reply

Your email address will not be published. Required fields are marked *