ആലപ്പുഴ : ആലപ്പുഴ ക്യാച്ചി ക്രാഫ്റ്റ് എന്ന ആർട്ട് മെട്ടീരിയൽ ഷോപ്പിനുള്ളിലാണ് പ്രശ്‌സ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷ് തന്റെ തൊണ്ണൂറ്റിആറാമത് മീഡിയമായ ആർട്ട് മെട്ടീരിയൽ കൊണ്ട് പന്ത്രണ്ടടി വലുപ്പത്തിൽ ഗാന്ധി ചിത്രം തീർത്തത്. കൊടുങ്ങല്ലൂർ സ്വദേശിയായ സുരേഷിന്റെ കൂടെ ക്യാമറാമാൻ സിംമ്പാദും രാകേഷ് പള്ളത്തും ഗാന്ധിജയന്തി ദിവസം രാവിലെ ആലപ്പുഴയിൽ എത്തുകയും ചെയ്തു.
കളർ പെൻസിൽ, ക്രയോൺസ്, ഓയിൽ പേസ്റ്റൽ, വാട്ടർ കളർ, അകൃലിക് തുടങ്ങി നൂറിൽപ്പരം വ്യത്യസ്തങ്ങളായിട്ടുള്ള ആർട്ട് ക്രാഫട്ട് മെറ്റ്റീരിയലുകൾ ഇതിനായി ഉപയോഗിച്ച് കൊണ്ട് ആറു മണിക്കൂർ കൊണ്ടാണ് ഡാവിഞ്ചി സുരേഷ് ഗാന്ധി ചിത്രം ഒരുക്കിയത്. സുഹൃത്തുക്കളായ കലേഷ് പോന്നപ്പൻ, ഫിലിപ്പ്, റോയ് എന്നിവരുടെ ഷോപ്പിൽ ആണ് വ്യത്യസ്തമായ ഈ ചിത്രം ഡാവിഞ്ചി നിർമ്മിച്ചത്.
